ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാൻഡ്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ഉദ്ധരിച്ച് ഗ്ലോബൽ ഇൻഡക്സ് എന്ന ട്വിറ്റർ പേജിലാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നത്. പട്ടികയിൽ ഇന്ത്യ 126-ആം സ്ഥാനത്താണ്.
ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി ഈഡൻ; ബില്ലിൽ അനാവശ്യ വിവാദമുണ്ടാക്കി
വിവിധ ഇൻഡെക്സുകൾ പ്രകാരമുള്ള ലോകരാജ്യങ്ങളുടെ പട്ടികകൾ സ്ഥിരം വരുന്ന ട്വിറ്റർ ഹാൻഡിലാണ് ഗ്ലോബൽ ഇൻഡക്സ്. സാമ്പത്തികം, കല, ശാസ്ത്രം, വിദ്യാഭ്യാസം, സഞ്ചാരം, സന്തോഷം, സൈനികം തുടങ്ങി നിരവധി വിഷയങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക ഇവർ പ്രസിദ്ധീകരിക്കാറുണ്ട്. സമാധാനമുള്ള രാജ്യങ്ങളുടെ മുൻപന്തിയിൽ ഐസ്‌ലാൻൻഡിന് ശേഷം ഡെൻമാർക്ക്, അയർലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രിയ പോലുള്ള രാജ്യങ്ങളാണുള്ളത്.
ALSO READ: ‘ആര്‍ക്കും സുരക്ഷയില്ല’; ഗവർണറോട് നേരിട്ട് പരാതിപറഞ്ഞ് അറിയിച്ച് സിപിഐഎം പ്രവർത്തകർ
വിവിധ സഹചര്യങ്ങൾ ഇഴകീറി പരിശോധിക്കുന്ന ഗ്ലോബൽ പീസ് ഇൻഡസ്‌ക് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ‘സമാധാന രാജ്യം’ എന്ന ലേബലിനായി പരിഗണിക്കുക. സാമൂഹിക,സാമ്പത്തിക സാഹചര്യം, പ്രാദേശികവും രാജ്യാന്തരവുമായ സംഘർഷങ്ങൾ, സൈനികവിന്യാസം തുടങ്ങിയവയാണവ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here