ഐസ്‌ലന്റില്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ലാവ പൊട്ടിയൊഴുകി വീടുകള്‍ കത്തിനശിച്ചു. ഗ്രിന്‍ഡാവിക് നഗരത്തിലെ വീടുകളാണ് കത്തിനശിച്ചത്. സ്‌ഫോടനത്തെ കുറിച്ചുള്ള മുന്നറിയിപ്പിന് പിന്നാലെ നാലായിരത്തോളംപേര്‍ താമസിക്കുന്ന ജനവാസമേഖല ഒഴിപ്പിച്ചതിനെ തുടര്‍ന്ന് വന്‍ദുരന്തമാണ് ഒഴിവായത്. രണ്ടാം തവണയാണ് അഗ്നിപര്‍വത സ്‌ഫോടനം ഇവിടെ ഉണ്ടാകുന്നത്. ആദ്യ അഗ്നിപര്‍വത സ്‌ഫോടനത്തിന് ശേഷം തിരികെ എത്തിയവര്‍ക്കാണ് വീണ്ടും വീടുകള്‍ ഉപേക്ഷിച്ച് പോകേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.
ALSO READ: മുഖം മിനുക്കി കൊച്ചി വാട്ടര്‍ മെട്രോ; ഇനി കൂടുതല്‍ സര്‍വീസുകള്‍
മത്സ്യബന്ധന തൊഴിലാളികള്‍ ഏറെയുള്ള പ്രദേശത്ത് ഇക്കഴിഞ്ഞ ഡിസംബറിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ പ്രതിരോധ മാര്‍ഗങ്ങള്‍ സജ്ജീകരിച്ചിരുന്നു. ഇവ ഒഴിയെത്തുന്ന ലാവയെ തടയാന്‍ ഒരുപരിധിവരെ സഹായിച്ചെങ്കിലും അവയും കടന്ന് വീടുകള്‍ തീവിഴുങ്ങി. ലാവ പ്രവാഹത്തോടെ നഗരത്തിലെ ഗതാഗതവും തടസപ്പെട്ടു. വിമാന സര്‍വീസുകളും റദ്ദാക്കി. ഡിസംബറില്‍ ഐസ് ലന്റിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് ഗ്രിന്‍ഡാവികിലെ അഗ്നിപര്‍വത സ്‌ഫോടനം ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here