ഭക്ഷണത്തിന് തൊട്ട് മുൻപും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ ? അനീമിയയ്ക്ക് വഴിവയ്ക്കും, മുന്നറിയിപ്പുമായി ഐസിഎംആര്‍

നമ്മൾ മലയാളികൾക്ക് ചായയോ കാപ്പിയോ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഒരു ദിവസം ഒരു തവണയെങ്കിലും ഇതിലേതെങ്കിലും കുടിച്ചാലേ ദിവസം പൂർണമാകൂ എന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. എന്നാൽ ചായയും കാപ്പിയും അമിതമായി കുടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ഐസിഎംആര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.ഡയറ്ററി ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്ത്യന്‍സ് എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ 148 പേജുള്ള റിപ്പോര്‍ട്ടിലാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്.

Also read:വീണ്ടും രൂപീകരിച്ചത് എട്ട് പതിറ്റാണ്ടിന് ശേഷം, ഇത് ചരിത്രം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെങ്കൊടിയേറ്റം

ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് ഐസിഎംആര്‍ റിപ്പോർട്ടിൽ നിര്‍ദേശിക്കുന്നു, കാരണം അവയില്‍ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. ആമാശയത്തിലെ ഇരുമ്പുമായി ടാനിനുകള്‍ ബന്ധിപ്പിക്കുന്നു. ഇരുമ്പ് ശരിയായി ആഗിരണം ചെയ്യുന്നത് തടയുന്നു.ഇരുമ്പിന്റെ അപര്യാപ്തതയ്ക്കും അനീമിയ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതിടയാക്കുമെന്നുമാണ് മുന്നറിയിപ്പ്.

കൂടാതെ കാപ്പി അമിതമായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ കൂടികാട്ടുന്നു.എന്നിരുന്നാലും കട്ടന്‍ ചായ കുടിക്കുന്നത് മെച്ചപ്പെട്ട രക്തചംക്രമണം, കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍, വയറ്റിലെ ക്യാന്‍സര്‍ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ട്.

Also read:നസ്‍ലിനെ കുറിച്ച് അന്നേ ഞാൻ മുരളി ഗോപിയോട് പറഞ്ഞിരുന്നു, അതിപ്പോൾ സത്യമായി: പൃഥ്വിരാജ്

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News