എച്ച്എംപിവി: വൈറസ് ലോകം മു‍ഴുവൻ എത്തി ക‍ഴിഞ്ഞിട്ടുണ്ടാകാം; നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് ഐസിഎംആർ

HMPV INDIA

ലോകം മുഴുവൻ വൈറസ് ആശങ്കയിൽ ഇരിക്കെ ഇന്ത്യക്കാർ ഭയക്കേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യ രംഗം സജ്ജമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്. അതെ സമയം വൈറസ് ചൈനയിൽ നിന്നും ലോകം മൊത്തം സഞ്ചരിച്ചെത്തിയിട്ടുണ്ടാകുമെന്നും എവിടെയും സാന്നിധ്യം ഉണ്ടാകാമെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവിൽ എച്ച്എംപിവിയുടെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആറിന്‍റെ പ്രസ്താവന വന്നത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടും കുട്ടികളും ബെംഗളൂരുവിലാണ്.

ALSO READ; ബെംഗളൂരുവിൽ രണ്ട് HMPV കേസുകള്‍; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ പറഞ്ഞു. രോഗബാധിതരായ ശിശുക്കളും അവരുടെ കുടുംബങ്ങളും സമീപകാലത്ത് പുറത്തേക്ക് യാത്രാ ചെയ്തിട്ടില്ലാത്തതിനാൽ മറ്റ് പ്രദേശങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ സമ്പർക്കം മൂലം പകർന്നതാകാമെന്ന സാധ്യത ആരോഗ്യ വകുപ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്.

വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ്. പനി, തുമ്മൽ ചുമ, ജലദോഷം, എന്നിവയാണ് എച്ച്എം പിവിയുടെ ലക്ഷണങ്ങൾ. ഈ വൈറസ് 2001 മുതൽ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര വ്യാപകമായി പടർന്നു പിടിച്ചിരുന്നില്ല.

ALSO READ; ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ജമ്മു കശ്മീരില്‍

എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം മാറുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ഈ രോഗം മരണത്തിന് കാരണമായേക്കാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News