1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍ സേന കീഴടങ്ങുന്ന പ്രതിമ തകര്‍ക്കപ്പെട്ടു; ചിത്രങ്ങള്‍ പങ്കുവച്ച് ശശി തരൂര്‍

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവും 1971ലെ യുദ്ധത്തില്‍ പാക് സേനയുടെ കീഴടങ്ങലും എടുത്തുകാട്ടുന്ന പ്രതിമ ബംഗ്ലാദേശില്‍ ഇന്ത്യ വിരുദ്ധ ആക്രമികള്‍ തകര്‍ത്തു. ഇതിന്റെ ചിത്രങ്ങള്‍ ശശി തരൂര്‍ എംപി എക്‌സില്‍ പങ്കുവച്ചു.

മുസ്ലീം വിഭാഗത്തിലുള്ള ബംഗ്ലാദേശ് പൗരന്മാര്‍ ന്യൂനപക്ഷമായ ഹിന്ദുക്കളെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലും പലയിടത്തും ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളും ഹിന്ദു വിശ്വാസികളുടെ വീടുകളും തകര്‍ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

ALSO READ: മയിലിനെ കറിവെച്ച് വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ക്കെതിരെ കേസ്

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെക്ക് ഹസീന രാജിവച്ചിരുന്നു. ഒരുമാസത്തോളമായി ബംഗ്ലാദേശില്‍ നടക്കുന്ന ശക്തമായ പ്രതിഷേധത്തില്‍ 450 പേരോളമാണ് കൊല്ലപ്പെട്ടത്.

ഹസീനയ്‌ക്കെതിരെ കൊലപാതകം, കള്ളപ്പണം വെളുപ്പിക്കല്‍, നിര്‍ബന്ധിത തിരോധാനം തുടങ്ങിയ ആരോപണങ്ങളാണ് നിലവിലുള്ളത്.

ഹിന്ദു വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. . ഭൂരിഭാഗം മുസ്ലീം ബംഗ്ലാദേശിലെയും ഏറ്റവും വലിയ ന്യൂനപക്ഷ വിശ്വാസമാണ് ഹിന്ദുക്കള്‍, ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന് ഇവര്‍ ശക്തമായ പിന്തുണയാണ് നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News