ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെ നടത്തും. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുക.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Also read: സി-ഡിറ്റിൽ മാധ്യമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നു മണിക്കൂറായിരിക്കും ഉണ്ടാകുക. രാവിലെയും ഉച്ചയ്ക്ക് ശേഷമായാണ് പരീക്ഷ നടക്കുക. ഫെബ്രുവരി 13ന് എന്‍വയോണ്‍മെന്‍റൽ സയന്‍സ് പരീക്ഷയോടെ തുടങ്ങുന്ന പരീക്ഷ ഏപ്രിൽ അഞ്ചിന് ആര്‍ട്ട് പേപ്പര്‍ -5ഓടെയായിരിക്കും അവസാനിക്കുക.

ഉച്ചയക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന പരീക്ഷയാണെങ്കിലും 1.45 മുതൽ 15 മിനുട്ട് ചോദ്യപേപ്പര്‍ വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകും. അതുപോലെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 8.45മുതൽ ചോദ്യപേപ്പര്‍ വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകും. 2025 മെയിലായിരിക്കും പരീക്ഷ ഫലം പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News