ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും കരിയേഴ്സ് പോർട്ടൽ, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം അറിയാം.

പത്താം ക്ലാസിൽ 99.47 ആണ് വിജയ ശതമാനം.12-ാം ക്ലാസിൽ 98. 19 ശതമാനം ആണ് വിജയം.99.65 ആണ് പെൺകുട്ടികളുടെ വിജയശതമാനം. 99.31 ആണ് ആൺകുട്ടികളുടെ വിജയ ശതമാനം.ഐ എസ് സിയിൽ പെൺകുട്ടികൾക്ക് 98.92 വിജയശതമാനവും ആൺകുട്ടികൾക്ക് 97.53 ആണ് വിജയ ശതമാനം.

ALSO READ: മാത്യു കുഴൽനാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി വിജിലൻസ് കോടതി തള്ളി

മാർച്ച് 28 നാണ് പത്താംക്ലാസ് പരീക്ഷ പൂർത്തിയായത്. ഏപ്രിൽ മൂന്നിനായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ. ഏകദേശം 2.5 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. കഴിഞ്ഞവർഷം പത്താം ക്ലാസിൽ 98.84 ശതമാനവും പ്ലസ്ടുവിനു 96.63 ശതമാനവുമായിരുന്നു വിജയം.

ALSO READ: കുഞ്ഞു മറിയത്തിന് ഇന്ന് ഹാപ്പി ബർത്ഡേ; ആശംസയുമായി ദുൽഖർ സല്‍മാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News