ഇടമലയാർ കേസ്; പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി

ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ എന്നിവർ ഉൾപ്പെടെ 50 പേരാണ് കേസിലെ പ്രതികൾ.

Also read:സപ്ലൈകോ 50-ാം വാർഷികം, ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ: മന്ത്രി ജി ആർ അനിൽ

ഇതിൽ 48 പേരെയാണ് വിജിലൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. രണ്ടു പേരെ വെറുതെ വിട്ടു. ആവശ്യമായ സാധന സാമഗ്രികൾ ഉപയോഗിക്കാതെ കനാൽ നിർമ്മിച്ചതായും സർക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടാക്കിയതായുമാണ് പ്രോസിക്യൂഷൻ കേസ്. എട്ടുകിലോമീറ്റര്‍ നീളം വരുന്ന കനാലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ വിവിധ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വിഭജിച്ച് നല്‍കിയായിരുന്നു അഴിമതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News