അന്ന് തീരുമാനിച്ചു ഷെയ്ൻ ഇനി അമ്മയിൽ വേണ്ട എന്ന്, പക്ഷെ ആ നടൻ്റെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു: ഇടവേള ബാബു

താര സംഘടനയായ അമ്മയിലേക്ക് ഷെയ്ൻ നിഗത്തിന്റെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. എല്ലാവരും ഷെയ്‌നിനെ മാറ്റി നിർത്തണമെന്ന് പറഞ്ഞപ്പോഴും താനാണ് അവനെ ഏറ്റെടുത്തതെന്ന് ഇടവേള ബാബു പറഞ്ഞു. നടൻ ബാബുരാജ് ചോദിച്ച ഒരു ചോദ്യം തന്നെ ചിന്തിപ്പിച്ചെന്നും, അഭിയുമായി തനിക്ക് നല്ല അടുപ്പം ഉണ്ടെന്നും ഇടവേള ബാബു പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷെയ്‌നിനെ കുറിച്ചത്‌ ഇടവേള ബാബുവിന്റെ പരാമർശം.

ഷെയ്‌നിനെ കുറിച്ച് ഇടവേള ബാബു പറഞ്ഞത്

ALSO READ: ബിരിയാണിക്ക് വേവ് പോര, ഹോട്ടലിൽ പിന്നീട് നടന്നത് കൂട്ടയടി, ആയുധങ്ങൾ ബാത്റൂം ക്‌ളീനറും ബ്രഷും; വൈറലായി വീഡിയോ

ഷെയ്നിനോടുള്ള അടുപ്പം തീർച്ചയായും അഭിയോടുള്ള അടുപ്പം കൊണ്ടാണ്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പയ്യനാണ് ഷെയ്ൻ. പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ ഇല്ലാത്തതാണ് ഇവരുടെയൊക്കെ പ്രശ്നം. എന്നാൽ ഷെയ്ൻ അങ്ങനെയല്ല. പ്രശ്നങ്ങൾ വരുമ്പോഴാണ് നമ്മൾ സഹായിക്കേണ്ടത് അതുകഴിഞ്ഞിട്ട് വർത്താനം പറഞ്ഞിട്ട് കാര്യമില്ല. ഷെയിൻ ഒന്ന് മനസിൽ വിചാരിക്കുന്നു, അതല്ല പുറത്തുവരുന്നത്. അവനെ പല ആംഗിളിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. ഷെയ്ൻ പ്രശ്നങ്ങളുടെ നടുവിലാണ് അമ്മയിലേക്ക് കയറി വരുന്നത്.

അത് സോർട്ട് ഔട്ട് ചെയ്തു കഴിഞ്ഞ് പിന്നെ രണ്ടാമത്തെ പ്രശ്നം വരുന്നു. അവനെ എല്ലാവരും ഒന്നടങ്കം എതിർത്തു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അന്ന് തീരുമാനിച്ചു ഷെയ്ൻ ഇനി വേണ്ട എന്ന്. ‘എന്തിനാണ് ഒരു പയ്യന്റെ ഭാവി കളയുന്നതെന്ന്’ ബാബുരാജ് ആണ് എന്റെ അടുത്ത് പറഞ്ഞത്. അപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. നമ്മൾ ഇപ്പോൾ സഹായിച്ചിട്ടില്ലെങ്കിൽ പിന്നെ കാര്യമില്ലല്ലോ. അങ്ങനെ ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യമാണ് ഒരു സംഘടന ഒരാളെ ഏറ്റെടുക്കുകയാണ്. ആറുമാസം എന്ത് ചെയ്താലും ഷെയ്‌നിന്റെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു.

ALSO READ: ഉറക്കത്തിൽ തട്ടി വിളിച്ചാലും കള്ളൻ പറയും അയ്യോ ഞാനല്ല സാറേ മോഷ്ടിച്ചത്, ഇതുപോലെ തന്നെയാണ് പ്രതിപക്ഷ നേതാവും; മന്ത്രി ഗണേഷ് കുമാർ

അപ്പോൾ പ്രൊഡ്യൂസ് ഒരു കൊല്ലം ഏറ്റെടുക്കണം എന്ന് പറഞ്ഞു. ഒരു കൊല്ലമെങ്കിൽ ഒരു കൊല്ലം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു. ഒരാൾ ഗൈഡ് ചെയ്യാൻ ഇല്ലാത്തതാണ് അവന്റെ പ്രശ്നം. നല്ല പയ്യനാണ്, നല്ല അഭിനേതാവാണ്, എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ആക്ടർ ആണ്. മറ്റു ഭാഷയിലുള്ള ഒരുപാട് ആളുകൾ എന്നെ വിളിക്കുന്നുണ്ട് ഷെയ്‌നിന്റെ ഡേറ്റിനും കാര്യങ്ങളും സംസാരിക്കാൻ വേണ്ടിയിട്ട്. നല്ല സെൻസ് ഉള്ള പയ്യനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News