‘സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല’, ഫിയോക്കിനെതിരെ ‘അമ്മ’, എതിർപ്പ് മലയാള സിനിമകളോടോ അതോ സംഘടനകളോടോ? ഇടവേള ബാബു

മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ തീരുമാനത്തിനെതിരെ താരസംഘടന അമ്മ രംഗത്ത്. ഫിയോക്കിന്റെ എതിര്‍പ്പ് മലയാള സിനിമകളോടാണോ അതോ സംഘടനകളോടാണോ എന്ന് അവര്‍ വ്യക്തമാക്കണമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രമുഖ യൂട്യൂബ് ചാനലായ മൂവി വേള്‍ഡ് മീഡിയയോട് പറഞ്ഞു.

ALSO READ: ‘ഇന്ത്യൻ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകുന്ന ഗോത്ര സമൂഹം’, തല മണ്ണിൽ കുഴിച്ചിട്ട് ജീവിക്കുന്ന മുണ്ടപൊട്ട കേള

‘പ്രഖ്യാപിച്ചിരിക്കുന്ന സമരം ന്യായികരിക്കാന്‍ കഴിയുന്നതല്ല. മലയാള സിനിമകള്‍ മാത്രം റിലീസ് ചെയ്യില്ലെന്ന തീരുമാനം മനസിലാക്കാന്‍ സാധിക്കുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇത്തരം സമരങ്ങളല്ല വേണ്ടത്’, ഇടവേള ബാബു പറഞ്ഞു.

ALSO READ: വീണ്ടും വന്യജീവിയുടെ ആക്രമണം; പുല്‍പ്പള്ളിയില്‍ പശു ചത്തു

അതേസമയം, ഫെബ്രുവരി 22 മുതല്‍ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കിന്റെ തീരുമാനം. മലയാള സിനിമയുടെ നിര്‍മ്മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളോട് വിവേചനം കാണിക്കുകയാണെന്നും എങ്ങുമില്ലാത്ത നിബന്ധനകള്‍ മനഃപൂര്‍വം തിയറ്റര്‍ ഉടമകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കാണിച്ചാണ് ഫിയോക്ക് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News