മോഹൻലാൽ എന്ന നടനെ കുറിച്ചും അദ്ദേഹത്തിന് പൊതുസമൂഹത്തിൽ ഉള്ള വിലയെ കുറിച്ചും സംസാരിക്കുകയാണ് ഇടവേള ബാബു. ക്രിക്കറ്റ് മത്സരത്തിന് പോകുമ്പോൾ മറ്റു ടീമിലെ ആളുകൾ വരെ വന്ന് മോഹൻലാലിന്റെ അനുഗ്രഹം വാങ്ങിച്ചിട്ടാണ് കളത്തിലേക്ക് ഇറങ്ങുന്നതെന്ന് ഇടവേള ബാബു പറയുന്നു. മോഹൻലാൽ എന്ന നടന്റെ വിലയെന്താണെന്ന് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതിയെന്നും, മോഹൻലാൽ ഒരു നല്ല സുഹൃത്ത് ആണെന്നും ഇടവേള ബാബു പറയുന്നു.
മോഹൻലാലിനെ കുറിച്ച് ഇടവേള ബാബു
ALSO READ: പുതുവർഷത്തിലെ ആ അപൂർവ സന്തോഷം പങ്കുവെച്ച് രമേശ് പിഷാരടി; ഫേസ്ബുക് കുറിപ്പ് വൈറൽ
ക്രിക്കറ്റ് നടക്കുമ്പോൾ ഞാനായിരുന്നു ടീം മാനേജർ. ഓരോ സ്ഥലത്ത് പോകുമ്പോൾ മറ്റ് ടീമിലെ പ്രധാനപ്പെട്ട ആളുകളോ ടീം അംഗങ്ങളോ (അന്ന് നമ്മുടെ ക്യാപ്റ്റൻ ലാലേട്ടനായിരുന്നു) ലാലേട്ടന്റെ കാലിൽ തൊട്ട് നമസ്കരിച്ചിട്ടാണ് കളത്തിലേക്ക് ഇറങ്ങുന്നത്. അപ്പൊ എനിക്ക് തോന്നിയിട്ടുണ്ട് ഞാനൊക്കെ ലാലേട്ടന് കൊടുക്കുന്ന വില പോരായെന്ന്.
നമ്മൾ നല്ല ഫ്രണ്ട്ലി ആയിട്ടാണ് പെരുമാറുക. നമുക്കറിയാം ലാലേട്ടൻ വലിയൊരു സംഭവമാണ് എന്ന്. നമ്മൾ ഒരിക്കലും ലാലേട്ടന്റെ അടുത്ത് അങ്ങനെ പെരുമാറില്ല തിരിച്ചു നമ്മളോടും അങ്ങനെ ഒന്നും പെരുമാറില്ല. അദ്ദേഹത്തിന്റെ വില അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ഒപ്പം ഒരു മണിക്കൂർ സഞ്ചരിച്ചാൽ മതി.
ALSO READ: വീട്ടിലേക്കുള്ള വഴി മറന്ന് നഗരത്തിൽ ഒറ്റപ്പെട്ട് വയോധിക, ദൈവദൂതരെ പോലെ രക്ഷക്കെത്തി കേരള പൊലീസ്
അദ്ദേഹത്തിന് പൊതുജനത്തിന് മുന്നിലുള്ള സ്ഥാനം എന്താണെന്ന് അറിയണമെങ്കിൽ കൂടെ സഞ്ചരിച്ചാൽ മതി. ലാലേട്ടനെ കുറിച്ചുള്ള ചില മോശം കമന്റുകൾ കാണുമ്പോൾ ഇവരൊക്കെ ചെറിയ ലോകത്താണ് ജീവിക്കുന്നത് എന്ന് തോന്നും, പുറത്തിറങ്ങിയല്ല ജീവിക്കുന്നത്. കാരണം അതാണ് അദ്ദേഹം. ഒരു കമ്പാരിസൺ ഇല്ലാത്ത ഒരാളാണ്. എന്റെ നല്ലൊരു സുഹൃത്താണ്. എനിക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here