പുതിയ തലമുറയുടെ പൊതുവായ ഒരു പ്രശ്നമാണ് ഷെയ്‌നിന്റേതും: ഷെയ്ൻ നിഗത്തെക്കുറിച്ച് ഇടവേള ബാബു

പുതിയ തലമുറയ്ക്ക് പൊതുവായി ഉള്ള ഒരു പ്രശ്നം തന്നെയാണ് ഷെയ്‌നിന്റെയുമെന്ന് ഇടവേള ബാബു. ഷെയ്ന്‍ നിഗമിന് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴും എല്ലാവരും എതിരുനിന്നപ്പോഴും നടനൊപ്പം നിന്ന് വിലക്ക് പിന്‍വലിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് ഇടവേള ബാബു. പുതിയ തലമുറയ്ക്ക് പൊതുവായി ഉള്ളപോലെ ജീവിതാനുഭവങ്ങൾ ഇല്ലാത്തതാണ് ഷെയ്‌നിന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പഴയ ലാലേട്ടനെ ഓർമ്മിപ്പിച്ച് പ്രണവിന്റെ പുതിയ ലുക്ക്

ഷെയ്‌നിനോടുള്ള അടുപ്പം അഭിയോടുള്ള അടുപ്പമാണ്. ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള പയ്യനാണ് ഷെയ്ൻ. ജീവാതാനുഭവങ്ങള്‍ ഇല്ലാത്തതാണ് പ്രശ്നമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ന്റെ കാര്യത്തില്‍, അവന്‍ മനസില്‍ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത്. ഷെയ്ന്‍ പല പ്രശ്‌നങ്ങളുടെയും ഇടയിലാണ് ‘അമ്മ’യിലേക്ക് വരുന്നതും. അത് സോള്‍വ് ചെയ്ത് വന്നപ്പോഴാണ് അടുത്ത പ്രശ്‌നം. എല്ലാവരും ഒന്നടങ്കം ഷെയ്നിനെ എതിര്‍ത്തു. ഷെയ്ന്‍ ഇനി വേണ്ട എന്നായിരുന്നു നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം.

Also Read: വമ്പൻ ഹൈപ്പിലിറങ്ങിയ വാരിസും കിംഗ് ഓഫ് കൊത്തയും വരെ ഈ ലിസ്റ്റിലുണ്ട്; 2023 ലെ മോശം ചിത്രങ്ങളിൽ ഇവയും..

എന്നാൽ ഷെയ്‌നിന്റെ ഭാവി തകർക്കണ്ട എന്ന നിലപാടെടുത്തത് ബാബുരാജാണ്. കൃത്യമായി ഗൈഡ്‌ലൈൻസ് കൊടുത്തപ്പോൾ ഷെയ്‌നിന്റെ പ്രശ്നങ്ങൾ എല്ലാം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News