വയനാടിന് കൈത്താങ്ങായി ഐഡിബിഐ ബാങ്ക്; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ഒരു കോടി രൂപ കൈമാറി

IDBI Bank

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായി ഐ ഡി ബി ഐ ബാങ്ക്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഐ ഡി ബി ഐ ബാങ്കിന്റെ സംഭാവനയായ ഒരു കോടി രൂപ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജയകുമാര്‍ എസ് പിള്ള, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ബാങ്കിന്റെ കൊച്ചി സോണ്‍ സിജിഎം  രാജേഷ് മോഹന്‍ ഝാ, ജനറല്‍ മാനേജര്‍മാരായ  ടോമി സെബാസ്റ്റ്യന്‍,  എം. സി. സുനില്‍കുമാര്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍  ബിന്ദു വി സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Also Read : സുപ്രീം കോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു ; ചാനലില്‍ ഇപ്പോള്‍ അമേരിക്കൻ ഓഹരി കമ്പനിയുടെ വീഡിയോകൾ

കേരളത്തില്‍ ഐ ഡി ബി ഐ ബാങ്കിന്റെ പ്രവര്‍ത്തന വിപുലീകരണത്തെ കുറിച്ച് ജയകുമാര്‍ എസ് പിള്ള മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

News Summary- IDBI Bank lends a helping hand to landslide-ravaged Wayanad, donates Rs 1 Crore to CMDRF

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News