ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണ്; കെസിബിസി

ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണെന്ന് കെസിബിസി. നിയമം നടപ്പിലാക്കിയാല്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം തകരാനും സാധ്യതയുണ്ട്. ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെ പട്ടികവര്‍ഗ്ഗക്കാരുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും കെസിബിസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Also Read: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തെ ഏകീകൃത സിവില്‍ കോഡ് ഏത് വിധത്തിലാണ് ബാധിക്കുക എന്ന ആശങ്കയാണ് കത്തോലിക്ക സഭ മുന്നോട്ടുവയ്ക്കുന്നത്. സാംസ്‌കാരികവും മതപരവുമായി ചിന്തിച്ചാല്‍ ഏകീകൃത സിവില്‍കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണ്. പരിമിതമായ സമയം കൊണ്ട് നടപ്പാക്കാന്‍ പോകുന്ന ആശയത്തില്‍ സന്ദേഹമുണ്ടെന്ന് കെസിബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ ചവിട്ടി മെതിക്കപ്പെടാനുമുളള സാധ്യതകളുണ്ട്. ജനസംഖ്യയില്‍ 8.9 ശതമാനം വരുന്ന ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെ പട്ടികവര്‍ഗ്ഗക്കാരുടെ ആശങ്കകള്‍ പരിഗണിച്ചാകണം നിയമം നടപ്പാക്കേണ്ടതെന്നും കെസിബിസി ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങള്‍ എന്ന നിലയില്‍ വിവിധ മതവിഭാഗങ്ങളുടെ ഉള്‍ഭരണ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തണം. നിയമനിര്‍മ്മാണങ്ങളും പരിഷ്‌ക്കാരങ്ങളും ഏതെങ്കിലും മതന്യൂനപക്ഷ വിഭാഗങ്ങളില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാകരുതെന്നും കെസിബിസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News