കളമശ്ശേരി സ്‌ഫോടനക്കേസ്; ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് നടന്നു

കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് നടന്നു. കാക്കനാട്ടെ ജില്ലാ ജയിലിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച എറണാകുളം സിജെഎം കോടതിയാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കിയത്.

അതേസമയം യഹോവ സാക്ഷികളുടെ മുന്‍ കണ്‍വെന്‍ഷനുകളെയും ഡൊമിനിക് ലക്ഷ്യമിട്ടിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തെ കണ്‍വെന്‍ഷനുകളുടെയും പ്രാര്‍ത്ഥനാ യോഗങ്ങളുടെയും വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി.

Also Read : നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; ദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

കളമശ്ശേരി ബോംബ് സ്‌ഫോടന കേസിലെ സുപ്രധാന നടപടിക്രമങ്ങളിലൊന്നായ പ്രതി ഡൊമനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് ആണ് പൂര്‍ത്തിയായത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി കാക്കനാട് ജില്ലാജയിലില്‍ എത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡിന് നേതൃത്വം നല്‍കിയത്.

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ സംഭവദിവസം ഡൊമിനിക് മാര്‍ട്ടിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്നു. 3 പേരെയാണ് പരേഡിനായി വിളിച്ചുവരുത്തിയത്. 20 മിനിറ്റോളം നീണ്ടു നിന്ന നടപടിക്രമങ്ങള്‍ക്കു പുറത്തിയ ഇവര്‍ പ്രതി മാര്‍ട്ടിനെ തിരിച്ചറിഞ്ഞതായി മാധ്യമങ്ങളോടു പറഞ്ഞു. കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ അടുത്ത നീക്കം.

അതേസമയം പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ്. ശേഖരിച്ചുവരികയാണ്. സംസ്ഥാനത്ത് നടന്ന യഹോവയുടെ സാക്ഷികളുടെ മുന്‍ കണ്‍വന്‍ഷനുകളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറു മാസത്തെ കണ്‍വന്‍ഷനുകളുടെയും പ്രാര്‍ഥനാ യോഗങ്ങളുടെയും വിശദാംശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.

Also Read : വൈക്കത്ത് 30 അടി ഉയരത്തിൽ തെങ്ങിൽ കുടുങ്ങി തെങ്ങുകയറ്റ തൊഴിലാളി; ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി

കണ്‍വന്‍ഷനുകളില്‍ എത്ര പേര്‍ പങ്കെടുത്തു, അനിഷ്ട സംഭവങ്ങള്‍ എന്തെങ്കിലും നടന്നിരുന്നോ എന്നതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. ഡൊമിനിക്കിനെ പോലെ അടുത്ത കാലത്തായി യഹോവ സാക്ഷികളുടെ കൂട്ടായ്മയില്‍ നിന്ന് വിട്ടു പോയവര്‍, സംഘടനാ നടപടികളുടെ ഭാഗമായി പുറത്തായവര്‍ എന്നിവരുടെ വിവരങ്ങളും പ്രത്യേകം എടുക്കുന്നുണ്ട്. ഇവരില്‍ ആരെങ്കിലുമായി ഡൊമിനികിന് പരിചയമുണ്ടായിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

കളമശേരി ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരുക്കേറ്റ പത്തൊമ്പതു പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതില്‍ പതിമൂന്നു പേര്‍ ഐസിയുവിലും ആറു പേര്‍ വാര്‍ഡിലും ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News