‘ഈ ജില്ല മുഴുവൻ രേവണ്ണയുടെ കയ്യിലാണ്, ഇവിടെ ജീവിക്കാൻ ഭയം’, കൂട്ടപ്പലായനം ചെയ്ത് അതിക്രമത്തിനിരയായ സ്ത്രീകൾ

ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ത്രീകൾ ഹസൻ ഗ്രാമത്തിൽ നിന്നും കൂട്ടപ്പലായനം ചെയ്യുന്നതായി റിപ്പോർട്ട്. ഹസൻ ഗ്രാമം മുഴുവൻ രേവണ്ണയുടെ കയ്യിലാണെന്നും, അയാളോട് മത്സരിച്ചു നിൽക്കാൻ തങ്ങൾക്ക് ആവില്ലെന്നും പറഞ്ഞാണ് സ്ത്രീകൾ പലായനം ചെയ്യുന്നത്.

ALSO READ: ‘ഇപ്പോഴാണ് ഞാൻ കൂടുതൽ ശക്തയായത്’, ഒടുവിൽ നടി ഭാമ വെളിപ്പെടുത്തി താൻ ഒരു ‘സിംഗിള്‍ മദര്‍’; കരുത്തോടെയിരിക്കൂ കടന്നുപോകൂ എന്ന് ആരാധകർ

മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് പാർട്ടിയുടെ നേതാവുമായാ എച്ച് . ഡി. ദേവഗൗഡയുടെ കൊച്ചുമകനായ പ്രജ്വൽ നിരവധി ബലാത്സംഗ കേസുകളിലെ പ്രതിയാണ്. ഹസൻ ഗ്രാമത്തിലെ സിറ്റിംഗ് എം.പി ആണ് രേവണ്ണ . ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടാനിരിക്കെയാണ് ഇയാൾക്കെതിരെ പരാതിയുമായി നിരവധി ആളുകൾ രംഗത്തെത്തിയത്. യുവതികളെ റേപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെ പ്രജ്വൽ രേവണ്ണ തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു.

ALSO READ: ‘മകന്റെ കൊലയാളിയുടെ വധശിക്ഷ കാണാൻ ജയിലിൽ എത്തി’, തൂക്കുന്നതിന് സെക്കന്റുകൾ ശേഷിക്കെ പ്രതിക്ക് മാപ്പ് നൽകി സൗദി പൗരൻ

‘ഈ ജില്ല മുഴുവൻ രേവണ്ണയുടെ കൈയിലാണ്. അവരെക്കുറിച്ച് നിങ്ങൾ എന്ത് പറഞ്ഞാലും അത് ആദ്യം എത്തുക അവരുടെ ചെവിയിൽ തന്നെയാണ്. അവരുടെ കുടുംബത്തിന് ഒരുപാട് അനുയായികളുണ്ട്’, ഹസൻ ഗ്രാമത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഹാഗാര ഗ്രാമത്തിലെ ഒരു കടയുടമ പറഞ്ഞ വാക്കുകൾ ആണ് ഇത്. യുവതികളുടെ ദൃശ്യങ്ങൾ ഗ്രാമത്തിലാകെ പ്രചരിപ്പിച്ചുകൊണ്ട് പ്രജ്വലിന്റെ അനുയായികൾ ഇവരെ സാംനൂഹത്തിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു. ഇതോടെയാണ് പാലായാനം എന്ന തീരുമാനത്തിലേക്ക് യുവതികൾ എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News