ഹമാസ് മേധാവി യഹ്‌യ സിൻവാറിൻ്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

yahya-sinwar

ഹമാസ് മേധാവി യഹ്‌യ സിൻവാറിൻ്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം. തകർന്ന കെട്ടിടത്തിലെ കട്ടിലിൽ സിൻവാർ ഇരിക്കുന്നത് വീഡിയോയിൽ കാണാം. കട്ടിലിന് ചുറ്റും അവശിഷ്ടങ്ങളാണ്.

Also Read: പന്നുവിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണം; മുന്‍ റോ ഏജന്റിന് അറസ്റ്റ് വാറണ്ട്

ഡ്രോണിന് നേരെ ഒരു വസ്തു സിൻവാർ എറിയുന്നത് കാണാം. 62കാരനായ സിൻവാറിനെ വ്യാഴാഴ്ചയാണ് ഇസ്രയേൽ ഗാസ ഓപ്പറേഷനിൽ കൊലപ്പെടുത്തിയത്. ‘എലിമിനേറ്റഡ്: യഹ്‌യ സിൻവാർ’ എന്നാണ് ഇസ്രയേൽ സൈന്യം എക്സ് പോസ്റ്റിൽ കുറിച്ചത്.

ഒക്‌ടോബർ 7ലെ കൂട്ടക്കൊലയ്ക്കും ക്രൂരതകൾക്കും ഉത്തരവാദിയായ കൂട്ടക്കൊലയാളി യഹ്‌യ സിൻവാറിനെ ഐഡിഎഫ് (ഇസ്രായേൽ മിലിട്ടറി) സൈനികർ ഇല്ലാതാക്കിയെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. പിന്നീടാണ് ഐഡിഎഫ് വക്താവ് വീഡിയോ സന്ദേശം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here