വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞ് ധനുഷ് ; ‘ഇഡ്‌ലി കടൈ’ റിലീസ് തിയതി പ്രഖ്യാപിച്ചു

IDLI KADAI RELEASE POSTERT

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഇഡ്‌ലി കടൈ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒപ്പം റിലീസ് പോസ്റ്ററും പുറത്ത് വിട്ടിട്ടുണ്ട്. 2025 ഏപ്രില്‍ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ‘പവർ പാണ്ടി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് സംവിധാനം നിർവഹിച്ച ‘രായൻ’ എന്ന ചിത്രവും വലിയ പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

നിത്യാ മേനോൻ ആണ് ചിത്രത്തിലെ നായിക. ‘തിരുച്ചിത്രമ്പലം’ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നിത്യാ-ധനുഷ് കോമ്പോ വീണ്ടുമെത്തുന്നു എന്നതിനാൽ ആരാധകർ ആവേശത്തിലാണ്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡ‍ോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ; നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ഒരു ഒരു ഇഡ്‌ലി കടയിലേക്ക് നടന്നു കയറുന്ന ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ചിത്രീകരണമാണ് റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്ററില്‍ ഉള്ളത്. ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് കിരണ്‍ കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News