ഇഡലിയുടെയും ദോശയുടെയും കൂടെ കറി ഉണ്ടാക്കാൻ മടിയാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കു…

ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ ഇഡലി പൊടി ഉണ്ടാക്കാം.

ചേരുവകൾ

ചുവന്ന മുളക് മൊത്തമായി – 8 എണ്ണം
കാശ്മീരി മുളക് – 6
ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
കടല പരിപ്പ് – 1/4 കപ്പ്
പച്ച അരി / പുഴുക്കൽ അരി – 2 ടേബിൾസ്പൂൺ
കുരുമുളക് – 1/2 ടീസ്പൂൺ
എള്ള് – 1 ടേബിൾ സ്പൂൺ
കറിവേപ്പില – 2 തണ്ട്
കായം – 1/2 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ

Also read:ഇഡലി ബാക്കി വരാറുണ്ടോ? എങ്കിൽ കളയേണ്ട…ഉണ്ടാക്കാം ഒരു കിടിലൻ വിഭവം

തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഫ്രൈയിങ് പാൻ ചൂടാക്കുക, കുറഞ്ഞ തീയിൽ ചുവന്ന മുളകും കാശ്മീരി മുളകും ചേർക്കുക. 10 മിനിറ്റ് അല്ലെങ്കിൽ മുളക് ഇരുണ്ട നിറമാകുന്നതുവരെ ഡ്രൈ റോസ്റ്റ് ചെയ്യുക. ഒരു പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.

അതേ കടായിയിൽ ഉഴുന്നു പരിപ്പ്, കടല പരിപ്പ്, അരി എന്നിവ ചേർക്കുക. കുറഞ്ഞ തീയിൽ റോസ്റ്റ് ചെയ്യൂക. ഇത് പകുതി വറുത്തെടുക്കുമ്പോൾ, എള്ള്, കുരുമുളക് എന്നിവ ചേർക്കുക.4-5 മിനിറ്റ് വറുത്തെടുത്ത ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റുക.അതേ കടായിയിൽ കറിവേപ്പില ചേർത്തു ഡ്രൈ റോസ്റ്റ് ചെയ്യുക. പ്ലേറ്റിലേക്കു മാറ്റുക, തണുക്കാൻ അനുവദിക്കുക.

മിക്സിയുടെ ജാറിൽ പകുതി അളവ് വറുത്ത ധാന്യങ്ങളും മുളകും ചേർക്കുക, 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത് തരുതരുപ്പായി പൊടിച്ച് എടുക്കാം. ഒരു പാത്രത്തിലേക്കു മാറ്റുക. വറുത്ത മിശ്രിതത്തിന്റെ ബാക്കി ഭാഗം 1/4 ടീസ്പൂൺ ഉപ്പും കായവും ചേർക്കുക. അത് തരുതരുപ്പായി പൊടിച്ചെടുക്കുക.

പൊടിച്ച രണ്ട് പൊടികളും യോജിപ്പിച്ച് എടുക്കാം. ചൂട് കുറഞ്ഞശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News