രാവിലെ ഉണ്ടാക്കുന്ന ഇഡലി ബാക്കി വരാറുണ്ടോ? അങ്ങനെ ബാക്കി വരുന്ന ഇഡലി ഉപയോഗിച്ച് കിടിലനൊരു ഉപ്പുമാവ് ഉണ്ടാക്കിയാലോ… എങ്ങനെയാണെന്നല്ലേ…
Also read:അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി
ചേരുവകൾ
ഇഡലി- 8 എണ്ണം
എണ്ണ- 3 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്- ഒരു ടീസ്പൂണ്‍
ചെറിയ ഉള്ളി- 5 എണ്ണം
പച്ചമുളക്- 3 എണ്ണം
കറിവേപ്പില ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യമെങ്കില്‍ മാത്രം
Also read:പാസഞ്ചർ ട്രെയിനുകളിൽ ഇനി മിനിമം നിരക്ക് 10 രൂപ; യാത്രക്കാർക്ക് ആശ്വാസം
ഉണ്ടാക്കുന്ന വിധം:
ആദ്യം ഇഡലി കൈകൊണ്ട് നന്നായി പൊടിച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഉഴുന്ന് പരിപ്പും കായപ്പൊടിയും ചേര്‍ക്കുക.
അല്പം വറുത്തശേഷം ഉള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് രണ്ട് മിനിറ്റ് ഇളക്കുക.
ഇതിലേക്ക് ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പൊടിച്ച് വച്ചിരിക്കുന്ന ഇഡലി ഇതിലേക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ശേഷം മല്ലിയില ചേർക്കുക. ഇഡലി ഉപ്പുമാവ് റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here