രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേള മൂന്നാം ദിവസം; 11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും

16-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങള്‍ കാഴ്ചകാരിലേക്ക് എത്തും. പലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ 2 ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ വിഖ്യാത ചലച്ചിത്രകാരൻ കുമാർ ഷഹാനിക്ക് ആദരമർപ്പിച്ചുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കും. 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിലും കാഴ്ചകാരുടെ വലിയ തിരക്കാണ് തിരുവനന്തപുരം കൈരളി തീയ്യേറ്ററിൽ.

Also Read: ‘വിവാദമുണ്ടാക്കി സിനിമ പ്രമോഷൻ നടത്തുന്ന ആളല്ല ഞാൻ, വിവാദമുണ്ടായെന്ന്‌ കരുതി സിനിമയ്ക്ക് ആള് കയറില്ല’: ആസിഫ് അലി

11 മത്സരചിത്രങ്ങള്‍ ഉള്‍പ്പെടെ 62 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ബംഗാളി ചിത്രം ഡോൾസ് ഡോണ്ട് ഡൈ , മലയാളചിത്രം കൈമിറ , ഓപ്പോസിറ്റ് എന്നിവയടക്കം 11 ചിത്രങ്ങൾ മത്സരവിഭാഗത്തിലുണ്ട്. പലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഹെവിമെറ്റൽ, പലസ്തീൻ ഐലൻസ്സ് എന്നീ ചിത്രങ്ങൾ പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും. ലോങ്ങ് ഡോക്യുമെൻററി, ഷോർട്ട് ഡോക്യുമെൻററി, ഇൻറർനാഷണൽ ഫിക്ഷൻ എന്നിവയ്ക്കൊപ്പം ഹോമേജ് വിഭാഗത്തിൽ വിഖ്യാത ചലച്ചിത്രകാരൻ കുമാർ ഷഹാനിക്ക് ആദരമർപ്പിച്ചുള്ള ചിത്രങ്ങളും ഇന്ന് പ്രേക്ഷകരിലേക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News