ഇടുക്കി ചൊക്രമുടി ഭൂമി കൈയ്യേറ്റം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി കെ രാജന്‍

ഇടുക്കി ബൈസണ്‍ വാലി വില്ലേജില്‍ ചൊക്രമുടി ഭാഗത്ത് ഉള്‍പ്പെട്ട ഭൂമി അനധികൃതമായി കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ അടിയന്തര ഇടപെടല്‍ നടത്തി റവന്യു മന്ത്രി കെ രാജന്‍. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് മന്ത്രി ഉത്തരവിട്ടു. കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. ഭൂമി കൈയ്യേറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.

ALSO READ:ഫോൺ എല്ലാം കേൾക്കുന്നുണ്ട്, കേട്ടത് പരസ്യക്കാർക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി മാർക്കറ്റിങ്ങ് സ്ഥാപനം

വ്യാജ പട്ടയങ്ങള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൈയ്യേറ്റക്കാരോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു പോരുന്നത്. അതിന് യാതൊരു മാറ്റവും ഉണ്ടാവില്ല എന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News