ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി

ഇടുക്കി – ചെറുതോണി ഡാമുകളിൽ ഡിസംബർ 31 വരെ സന്ദർശകർക്കായി തുറന്നുനൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മന്ത്രിയുടെ അഭ്യർഥന പ്രകാരം ക്രിസ്‌മസ് – പുതുവത്സരത്തോടനുബന്ധിച്ച് വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടി പ്രത്യേക അനുമതി നൽകുകയായിരുന്നു. ബുധമാഴ്ച ദിവസങ്ങളിൽ ഡാമിലെ സാങ്കേതിക പരിശോധനകൾ നടത്തുന്ന ദിവസമായതിനാൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി ഉണ്ടാവില്ല. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് പാസ് അനുവദിക്കുന്നത്. മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർശനമായി നിരോധിച്ചിട്ടുണ്ട്.

ALSO READ: കൊടുങ്കാറ്റിൽ തെന്നിമാറി വിമാനം; വീഡിയോ വൈറൽ

കഴിഞ്ഞ കുറെ മാസങ്ങളായി ഡാമിന്റെ സുരക്ഷ ഭീഷണി നിലനിന്നിരുന്നതിനാൽ സന്ദർശന അനുമതി നൽകിയിരുന്നില്ല. ജില്ലാ കലക്‌ടർ കഴിഞ്ഞ ദിവസം കെഎസ്ഇ ബി ഡാം സേഫ്റ്റിയുടെയും ജില്ലാ പൊലീസ് അധികാരിയുടെയും പ്രത്യേക യോഗം വിളിച്ചുചേർത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാൻ നിർദേശം നൽകിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻറെ ആവശ്യപ്രകാരമാന് ഉടനടിയുള്ള നടപടി. ക്രിസ്‌മസ്-പുതുവത്സര വേളയിൽ ഇടുക്കിയിലെത്തുന്ന സന്ദർശകരുടെ തിരക്കും ടൂറിസം രംഗത്തെ ഇടുക്കിയുടെ ഭൂപ്രകൃതിയും പരിഗണിച്ച് വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രത്യേക അനുമതി നൽകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News