പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇടുക്കി അണക്കെട്ടിലെ ജല ശേഖരത്തുള്ളിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി തുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് 14 ശതമാനത്തില്‍ താഴെ എത്തിയതോടെയാണ് ഗ്രാമം ദൃഷ്യയോഗ്യമാകുന്നത്. 1970ൽ സർക്കാർ ഏറ്റെടുത്ത് കുടിയൊഴിപ്പിച്ച ഗ്രാമം ഡാമിൽ വെള്ളം നിറഞ്ഞതോടെ കാണാമറയാത്ത് ആവുകയായിരുന്നു.
ഇടുക്കിയുടെ ആസ്ഥാനമായ ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്ന വൈരമണി. 100 വർഷത്തിലധികം പഴക്കമുള്ള ഗ്രാമം.
ഇടുക്കി ഡാം യാഥാർത്ഥ്യമാകുന്നതോടെ ഗ്രാമം വെള്ളത്തിനിടയിൽ ആകും എന്ന് കണ്ട് സർക്കാർ ഇവിടെ താമസിച്ചിരുന്ന രണ്ടായിരത്തോളം കുടുംബങ്ങളെ പുനരധിപ്പിക്കുകയായിരുന്നു.
ALSO READ: മന്ത്രിസഭാ യോഗം ഇന്ന്, പുതിയ പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരെ തീരുമാനിക്കും
1974ൽ അണക്കെട്ടിൽ വെള്ളമൊഴുകി നിറഞ്ഞതോടെ വൈരമണി ജലശേഖരത്തിനുള്ളിലായി. ജലനിരപ്പ് 14 ശതമാനത്തിലേക്ക് താഴ്ന്നതോടെയാണ് ഗ്രാമത്തിൻ്റെ അവശേഷിപ്പുകൾ വീണ്ടും ഡാമിനുള്ളിൽ തെളിഞ്ഞത്.
വൈരമണിയിലേക്ക് മൊട്ടക്കുന്നുകള്‍ക്ക് ഇടയിലൂടെയുണ്ടായിരുന്ന വഴിയുടെ അവശേഷിപ്പുകൾ ഇപ്പൊൾ വ്യക്തമായി കാണാം. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള സെന്‍റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകള്‍ തുടങ്ങി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പൊൾ ദൃശ്യമാണ്.
വൈരമണിയുടെ പേരില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷന്‍ മാത്രമാണ്.വർഷങ്ങൾക്ക് മുൻപ് ജലസമാധിയണഞ്ഞ നാട്ടിൻ പുറം വീണ്ടും പിറവിയെടുക്കുന്ന അസാധാരണ കാഴ്ചയാണ് ഇടുക്കി ദാമിനുള്ളിൽ സംഭവിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here