കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒയെ കോടതി റിമാൻഡ് ചെയ്തു

JAIL

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ കോടതി റിമാൻഡ് ചെയ്തു. ഹോട്ടൽ ഉടമയോട് കൈക്കൂലിയായി 75,000 രൂപ വാങ്ങിയെന്നാണ് കേസ്. ഇടുക്കി ഡിഎംഒ ഡോക്ടർ മനോജാണ് എല്ലിനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.

ALSO READ; ‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

ആനച്ചാൽ ചിത്തിരപുരത്തുള്ള ഹോട്ടൽ ഉടമയോട് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 75,000 രൂപ കൈക്കൂലി വാങ്ങിച്ചു എന്നാണ് കേസ്. സെപ്റ്റംബർ 27 നാണ് ഈ ഹോട്ടലിൽ ഡോക്ടർ മനോജ് പരിശോധന നടത്തിയത്. തുടർന്ന് 100000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ഉടമകൾ ഇത് നിഷേധിക്കുകയും വിജിലൻസിനെ സമീപിക്കുകയുമായിരുന്നു. തുടർന്ന് ഡോക്ടറുമായുള്ള ഫോൺ സംഭാഷണം വിജിലൻസ് നിർദ്ദേശപ്രകാരം റെക്കോർഡ് ചെയ്തു. സംഭാഷണത്തിൽ 1 ലക്ഷം എന്നുള്ളത് 75,000 ആയി കുറയ്ക്കുകയും,ചെമ്പകപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഷഹീൻ സ് ന്റെ പേഴ്സണൽ ഡ്രൈവർ രാഹുൽ രാജിന്റെ ഗൂഗിൾ അക്കൗണ്ടിലേക്ക് പണം ഇട്ടു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ALSO READ; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയം; എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയെന്ന് പി എം ആർഷോ

കൈക്കൂലി അടക്കം നിരവധി ഗുരുതര ആരോപണങ്ങളെ തുടർന്ന് ഡോക്ടർ മനോജ് എല്ലിനെ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഈ സസ്പെൻഷനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് ഡോക്ടർ മനോജ് വീണ്ടും ജോലിക്ക് എത്തിയത്. മുട്ടത്ത് പ്രവർത്തിക്കുന്ന വിജിലൻസ് ഇടുക്കി യൂണിറ്റിലെ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിഎംഒ യെ അറസ്റ്റ് ചെയ്തത്. നടപടികൾ പൂർത്തീകരിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഡോക്ടർ മനോജിനെയും, രാഹുൽ രാജിനെയും റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here