കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ ഉടമയോട് കൈക്കൂലിയായി 75,000 രൂപ വാങ്ങിയെന്നാണ് കേസ്. ഇടുക്കി ഡിഎംഒ ഡോക്ടർ എൽ മനോജാണ് അറസ്റ്റിൽ ആയത്.ഡ്രൈവറുടെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയത്.
ALSO READ: കാത്തിരുന്ന ഭാഗ്യശാലി കാണാമറയത്ത്; ആളുകൾ പൊതിഞ്ഞ് എൻ ജി ആർ ലോട്ടറീസ്
ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങി എന്നാണ് കേസ്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് ഡി എം ഓ യെ സസ്പെൻഡ് ചെയ്തിരുന്നു.സസ്പെൻഷനിലായിരുന്ന ഡോക്ടർ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സസ്പെൻഷന് സ്റ്റേ വാങ്ങിയിരുന്നു.സസ്പെൻഷനിൽ സ്റ്റേ വാങ്ങി ഇന്ന് സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here