പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റു; ഒരുമിച്ച് പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ

ഇടുക്കി കട്ടപ്പനയിൽ പൊട്ടിവീണ വൈ​ദ്യു​തി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ജീവൻ നഷ്ടമായത് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക്. ഷോക്കേറ്റത്തിലൂടെ ജീവൻ നഷ്ടമായത് അച്ഛനും രണ്ട് മക്കളും മരിച്ചു. കട്ടപ്പന രാ​ജാ​ക്ക​ണ്ടം സ്വദേശികളായ ക​ന​കാ​ധ​ര​ൻ, മ​ക്ക​ളാ​യ വി​ഷ്ണു, വി​നോ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

Also read:ഇന്ത്യന്‍ സിനിമയുടെ സ്വന്തം ബിഗ് ബി; 81-ാം പിറന്നാളിന്റെ നിറവില്‍ അമിതാഭ് ബച്ചന്‍

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​​ ഒ​ന്ന​ര മു​ത​ൽ നാ​ല​ര വ​രെ പ്ര​ദേ​ശ​ത്ത്​ ക​ന​ത്ത കാറ്റും മഴയും ആയിരുന്നു. ഇ​വ​രു​ടെ വീ​ടി​ന്​ സ​മീ​പ​ത്തെ പ​റ​മ്പി​ലെ വ​യ​ലി​ൽ വെ​ള്ളം കെട്ടിനിന്നിരുന്നു. തൊ​ട്ട​ടു​ത്ത്​ കൃ​ഷി ചെ​യ്തി​രു​ന്ന മ​ര​ച്ചീ​നി കൃ​ഷി​ക്ക്​ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​തെ കൃ​ഷി​സ്ഥ​ല​ത്തി​ന് ചു​റ്റും സോ​ളാ​ർ ക​മ്പി​വേ​ലി സ്ഥാപിച്ചിരുന്നു. സ​മീ​പ​ത്തു​കൂ​ടി പോ​യി​രു​ന്ന വൈ​ദ്യു​തി ലൈ​നി​ലേ​ക്ക്​ വീ​ടി​ന്​ പി​റ​കി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി​യ​തി​നെ തു​ട​ർ​ന്ന്​ പൊ​ട്ടി സോ​ളാ​ർ വേ​ലി​യി​ൽ വീ​ണു. സോ​ളാ​ർ ലൈ​നി​ലും വെ​ള്ള​ത്തി​ലും വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​യി. ഇ​ത​റി​യാ​തെ ക​ന​കാ​ധ​ര​നും മ​ക്ക​ളും പ​ശു​ക്ക​ൾ​ക്ക് പു​ല്ല​രി​യാ​ൻ എ​ത്തു​ക​യാ​യി​രു​ന്നു. തുടർന്നാണ് മൂവർക്കും ഷോക്കേറ്റത് എന്നാണ് അയൽവാസികൾ പറയുന്നത്.

Also read:ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

ക​ന​കാ​ധ​ര​നാണ് ആദ്യം വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ്. അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിൽ രണ്ട് മക്കൾക്കും ഷോക്കേൽക്കുകയായിരുന്നു. തു​ട​ർ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡി​ൽ അ​റി​യി​ച്ച്​​ ലൈ​ൻ ഓ​ഫ് ചെ​യ്ത ശേ​ഷം മൂ​വ​രെ​യും നെ​റ്റി​ത്തൊ​ഴു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News