ഹരിത ഊര്‍ജ്ജ ഇടനാഴി; പുതിയ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

ഇടുക്കിയിലെ ഹരിത വൈദ്യുതോര്‍ജ്ജ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കുന്നു. രാമക്കല്‍മേട്ടില്‍ കാറ്റ്, സോളാര്‍ പദ്ധതികളിലൂടെയും ഇടുക്കി ജലാശയത്തില്‍ ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചും 430 മെഗവാട് വൈദ്യുതി ഉത്പാദിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ ഹരിത ഊര്‍ജ്ജ ഇടനാഴി സ്ഥാപിക്കാനും പദ്ധതി ആവിഷ്‌കരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. രാമക്കല്‍മേട്ടില്‍ പുതിയതായി സ്ഥാപിച്ച അഞ്ച് കാറ്റാടികളുടെ പ്രവര്‍ത്തന ഉത്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; 13 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത്, കാറ്റില്‍ നിന്നും വൈദ്യുത ഉത്പാദത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ് രാമക്കല്‍മേട്. നെടുങ്കണ്ടം, കരുണാപുരം ഗ്രാമ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന, മേഖലയില്‍ 80 മെഗാവാട് വൈദ്യുതി ഉത്പാദിപ്പിയ്ക്കാനാവുമെന്നാണ് അനര്‍ട്ടിന്റെ റിപ്പോര്‍ട്ട്. 180 ഏക്കറോളം ഭൂമിയും ഇവിടെയുണ്ട്. നിലവില്‍ പുതിയതായി സ്ഥാപിച്ച, 1.25 മെഗാവാട് ആകെ ശേഷിയുള്ള അഞ്ച് യന്ത്രങ്ങളില്‍ നിന്നുള്‍പ്പടെ 16.5 മെഗാവാട്ടാണ് ആകെ ഉത്പാദനം.

രാമക്കല്‍മേട്ടിലെ മുഴുവന്‍ സാധ്യതകളും പ്രയോജനപെടുത്തുന്നതിനൊപ്പം ഉടുമ്പന്‍ചോല, ചതുരംഗപ്പാറ മേഖകളിലെ സാധ്യതകളെ കുറിച്ചും പഠനം നടത്തും. ആമക്കല്ലിലെ സോളാര്‍ പ്ലാന്റ് വിപുലീകരിച്ച് 50 മെഗാവാടും, ഇടുക്കി ജല സംഭരണിയില്‍ ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് 300 മെഗാവാടും ഉത്പാദിപ്പിയ്ക്കാനാണ് ലക്ഷ്യം.

Also Read : സിനിമയില്‍ നിന്നും ഇനിയൊരു നീണ്ട ഇടവേള ; സാനിയ ഇനി യുകെയിലെ വിദ്യാര്‍ത്ഥി

അനര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ രാമക്കല്‍മേട് പവര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ അഞ്ച് സ്വകാര്യ സംരംഭകരാണ്, പുതിയ അഞ്ച് കാറ്റാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. 250 കിലോ വാട്ട് വീതം ശേഷിയുള്ള മൂന്ന് യന്ത്രങ്ങള്‍ കൂടി ഉടന്‍ സ്ഥാപിക്കും. രാമക്കല്‍മേടിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപെടുത്തി, കൂടുതല്‍ കാറ്റാടികള്‍ സ്ഥാപിയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഒരുമാസത്തിനുള്ളില്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News