ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍, പരീക്ഷകള്‍ മാറ്റി

ഇടുക്കിയിൽ വെളളിയാ‍ഴ്ച കോൺഗ്രസ് ഹർത്താൽ. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ർദേശം. പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. മഹാത്മാ ഗാന്ധി സര്‍വകലാശാലഓഗസ്റ്റ് 18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.

ALSO READ: മാത്യു കുഴൽനാടൻ നടത്തിയത് ഗുരുതര നിയമലംഘനങ്ങള്‍, അഡ്വക്കറ്റ് ആക്ട് കാറ്റില്‍പറത്തി

1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

ALSO READ: മണിപ്പൂര്‍ കലാപം: സീതാറാം യ്യെച്ചൂരിയും സംഘവും സംസ്ഥാനത്തെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News