ഇടുക്കി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആര്‍ടിസി 5 ലക്ഷം വീതം നല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

idukki-accident-kb-ganesh-kumar

ഇടുക്കി അപകടത്തിൽ മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കും. കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ ഡ്രൈവറുടെ കുഴപ്പമാണോ എന്നും പരിശോധിക്കുന്നുണ്ട്. ഉല്ലാസയാത്രക്കായി ഉപയോഗിക്കുന്ന ബസാണിത്. മെക്കാനിക്കല്‍ സൈഡ് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. പുതിയ വണ്ടി വാങ്ങാന്‍ നിലവിൽ നിവൃത്തിയില്ല. റൂട്ടിലോടിക്കാന്‍ പോലും ബസ് ഇല്ലാത്ത സ്ഥിതിയാണ്. മുമ്പ് വാങ്ങിയ വണ്ടികളുടെ പണം ഇതുവരേയും തിരിച്ച് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ലാഭത്തിലായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലാഭത്തിലായാല്‍ പോരായെന്നും മന്ത്രി പറഞ്ഞു.

Read Also: ഇടുക്കിയിൽ കെ എസ് ആർ ടി സി താഴ്ചയിലേക്ക്‌ മറിഞ്ഞ് ഉണ്ടായ അപകടം; നാല് പേർ മരിച്ചു

ഇടുക്കി പുല്ലുപാറയ്ക്ക് സമീപം പുലര്‍ച്ചെ 6.10നാണ് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് പേര് മരിച്ചിരുന്നു. മവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് തീര്‍ഥാടനയാത്ര പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് വരുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ബാരിക്കേഡില്‍ ഇടിച്ച് 30 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News