നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി

ഇടുക്കി നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി. നെടുങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമി ( 70 ) ആണ് കൊല്ലപ്പെട്ടത്. മരുമകൻ ജോബി പൊലീസ് കസ്റ്റഡിയിൽ.

Also read:ഇംഗ്ലണ്ടിന് ആശ്വാസ ജയം, നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തകര്‍ത്തു

കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം. നെടുംങ്കണ്ടം കവുന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ടിൻ്റുവിനെയും ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇവർ ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Also read:ക്രിക്കറ്റ് കളിയില്‍ വലിയ ധാരണയില്ല, ഷമിയുടെ പ്രകടനത്തെ കുറിച്ചറിയില്ല; പരിഹാസവുമായി മുന്‍ഭാര്യ

വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രി ടോമിയുടെ വീട്ടിലെത്തിയ പ്രതി, വീടിൻറെ ചുറ്റും നടന്ന് ജനൽ ചില്ലുകൾ എല്ലാം തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മുറ്റത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകർത്തു. പ്രതി ഈ സമയം മദ്യലഹരിയിൽ ആയിരുന്നു എന്നാണ് സൂചന. അതിനുശേഷം കതക് തള്ളി തുറന്ന് , വീടിൻറെ അകത്തു കയറിയ പ്രതി കിടപ്പുമുറിയിൽ വച്ച് ഇരുവരെയും വെട്ടുകയായിരുന്നു.

Also read:കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

കൊല്ലപ്പെട്ട ടോമിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ട് നാട്ടുകാർക്ക് അടുക്കാനായില്ല. വിവരം അറിഞ്ഞെത്തിയ പൊലീസിൻ്റെ മുമ്പിൽ ഒടുവിൽ പ്രതി കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ടിന്റു മറ്റൊരാളുമായി സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവം നടക്കുമ്പോൾ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി. കൊലപാതകം നടക്കുമ്പോൾ ടോമിയുടെ ഭാര്യയും പ്രതിയുടെ രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News