ഇടുക്കി ബസ് അപകടം: പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

idukki-ksrtc-bus-accident

ഇടുക്കി പുല്ലുപാറ ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്. സംഗീതിന്റെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടില്‍ സൂക്ഷിക്കും. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിലാണ്.

അരുണ്‍ ഹരി, രമ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങൾ മാവേലിക്കര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ബിന്ദുവിന്റെ മൃതദേഹം നൂറനാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കും. കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Read Also: ഇടുക്കി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ആര്‍ടിസി 5 ലക്ഷം വീതം നല്‍കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

പുല്ലുപാറയ്ക്ക് സമീപം പുലര്‍ച്ചെ 6.10നാണ് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് പേര് മരിച്ചിരുന്നു. മവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് തീര്‍ഥാടനയാത്ര പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് വരുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ബാരിക്കേഡില്‍ ഇടിച്ച് 30 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News