ഇടുക്കി മൂലമറ്റത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരുക്കേറ്റു. ശബരിമല ദര്‍ശനത്തിനു ശേഷം പുല്ലുമേടിലെത്തി മകരവിളക്ക് കണ്ട് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.കാഞ്ഞാര്‍ -വാഗമണ്‍ റൂട്ടില്‍ പുത്തേടിനു സമീപമുള്ള കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. ബംഗളുരുവില്‍ നിന്നെത്തിയ ശബരിമല തീർത്ഥാടകരാണ് അപകടത്തില്‍ പ്പെട്ടത്. മൂന്നു കുട്ടികളടക്കം 21 അയ്യപ്പ ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്.
also read: മേൽപ്പാല നിർമാണം; ഈഞ്ചക്കൽ ജംഗ്ഷനിൽ ഗതാഗത ക്രമീകരണങ്ങൾ
പരുക്കേറ്റ പതിനഞ്ചോളം പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേയ്ക്ക് മറിയാതെ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാരാണ് ആദ്യം ഓടിയെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് കാഞ്ഞാര്‍ പോലീസും മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here