കാട്ടാന ആക്രമണം; റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

Elephant Attack kerala

കാട്ടാന ആക്രമണത്തിൽ പൊറുതിമുട്ടി ഇടുക്കി കാന്തല്ലൂരിലെ ജനങ്ങൾ. റിസോർട്ട് ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാട്ടാനകൾ നിരവധി വാഹനങ്ങളും കൃഷികളും തകർത്തു. കുറെയേറെ നാളുകളായി ഒരു നാടിൻറെ സ്വര്യ ജീവിതത്തെ തന്നെ തകർത്തിരിക്കുകയാണ് കാട്ടാനകളുടെ കൂട്ടം. ചിലർ ആനയുടെ മുമ്പിൽ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രം. നിരവധി വാഹനങ്ങളും വീടുകളും കാട്ടാനക്കൂട്ടം തകർത്തു.

Also read:അബുദാബിയിൽ നിന്ന് ദുബായിലേക്ക് അരമണിക്കൂർ; പറന്ന് യുഎഇ

എന്നാൽ ഇതിന് പരിഹാരം ഉണ്ടാക്കേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജനങ്ങളെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. സഹായം അഭ്യർത്ഥിച്ചു വിളിച്ച നാട്ടുകാരനോട് പ്രകോപനപരമായി സംസാരിക്കുന്ന ഉദ്യോഗസ്ഥന്റെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കാട്ടാന ആക്രമണത്തിൽ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവച്ചു.

Also read:ബിജെപി പന്തളം നഗരസഭാ ഭരണസമിതിക്കെതിരെ ബിജെപി കൗൺസിലർ

തെറ്റായ രീതിയിൽ പ്രതികരണം നടത്തിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനിടയിൽ കാട്ടാനകളുടെ ആക്രമണവും തുടരുകയാണ്. പെരുമലയിൽ പള്ളത്ത് സെബാസ്റ്റ്യൻ എന്ന വ്യക്തിയുടെ സ്കൂട്ടർ കാട്ടാനകൾ തകർത്തതാണ് അവസാനം നടന്ന സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News