മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

മൂന്നാറിലെ തോട്ടം മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ. ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. ഇതിനിടെ ആനയെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ചെറുപ്പക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read; നാല് വയസ്സുകാരനെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു

കാട്ടുകൊമ്പന്‍ പടയപ്പ ഉൾവനത്തിലേക്ക് പോകാതെ മൂന്നാറിലെ ജനവാസമേഖലയില്‍ തുടരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. എസ്റ്റേറ്റ് മേഖലയിലൂടെയുള്ള കാട്ടുകൊമ്പന്റെ സഞ്ചാരം തുടരുകയാണ്. ചെണ്ടുവാര എസ്‌റ്റേറ്റിലെ കുണ്ടള മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രദേശത്തെ തേയിലതോട്ടത്തിലും എസ്റ്റേറ്റ് റോഡിലും കാട്ടാന നിലയുറപ്പിച്ചതോടെ ആളുകള്‍ പ്രതിസന്ധിയിലായി.റോഡിലൂടെ ആനപ്പേടിയില്ലാതെ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ല. ആനയെ ഭയന്ന് വേഗതയില്‍ വാഹനമോടിക്കാന്‍ ശ്രമിച്ചാലും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും കാട്ടാന ഈ പ്രദേശത്ത് യാത്രാത്തടസ്സം സൃഷ്ടിച്ചിരുന്നു. അതേ സമയം ആനയ്ക്ക് സമീപം കാഴ്ച്ചക്കാരായി എത്തുന്നവര്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും അപകട സാധ്യത ഉയര്‍ത്തുന്നു.

Also Read; മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ ചെണ്ടുവാര എസ്റ്റേറ്റില്‍ ഇറങ്ങുകയും ലയങ്ങളോട് ചേര്‍ന്നുള്ള കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഒരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും കാട്ടാന കേടുപാടുകള്‍ വരുത്തിയിരുന്നു. പടയപ്പ തുടര്‍ച്ചയായി ജനവാസ മേഖലയില്‍ ഇറങ്ങുന്നത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ അടുത്തനാളിലാണ് കൂടുതല്‍ നാശനഷ്ടം വരുത്തിത്തുടങ്ങിയിട്ടുള്ളത്. ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News