ഇടുക്കിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; യുവതിയെ കുത്തിപരിക്കേൽപ്പിച്ചു

ഇടുക്കിയിൽ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയെ കാട്ടുപന്നി ആക്രമിച്ചു. നെടുങ്കണ്ടം തൂവല്‍ സ്വദേശി, പാറയ്ക്കല്‍ ഷൈബിക്കാണ് പരുക്കേറ്റത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ്, ഷൈബിയുടെ അയല്‍വാസിയ്ക്കും കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

Also read:ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി

സ്വന്തം കൃഷിയിടത്തില്‍, ജോലി ചെയ്യുന്നതിനിടെയാണ്, ഷൈബിക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായത്. ഷൈബിയ്ക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി, ഇടിച്ചിട്ട ശേഷം ഓടി മറയുകയായിരുന്നു. കാലില്‍ നിസാര പരുക്കേറ്റ ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതാനും നാളുകളായി, പകല്‍ സമയത്ത് പോലും മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലും റോഡിലുമൊക്കെ പന്നിയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. കാട്ടുപന്നിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News