ജമ്മു കശ്മീരിൽ ഐഇഡിയുടെ വൻ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പുൽവാമയിലെ അരിഗാമിൽ താമസിക്കുന്ന ഇഷ്ഫാഖ് അഹമ്മദ് വാനിയാണ് അറസ്റ്റിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇഷ്ഫാഖിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്ഫോടക വസ്തു ഭീകരാക്രമണത്തിനായി എത്തിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇത് കണ്ടെടുത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് ഞായറാഴ്ച പറഞ്ഞു.
പുൽവാമയിലായിരുന്നു സംഭവം. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽവാമയിൽ പരിശോധനക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇവിടെ തെരച്ചിൽ നടത്തുന്നതിനിടെ ഭീകരാക്രമണത്തിനായി സ്ഥാപിച്ച അഞ്ച് കിലോ ഐഇഡി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇത് നിർവ്വീര്യമാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാളെ പിടികൂടിയത്. മെയ് 5 ന് കശ്മീരിലെ രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here