വ്യത്യസ്ത വാഗ്ദാനവുമായി സിദ്ധാരാമയ്യ, മുഖ്യമന്ത്രിയായാല്‍ ജനങ്ങളോട് അമുല്‍ പാല്‍ വാങ്ങരുതെന്ന് നിര്‍ദേശിക്കുമെന്ന് വാഗ്ദാനം

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സാഹചര്യത്തില്‍ വ്യത്യസ്ത വാഗ്ദാനങ്ങളുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. താന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയാല്‍ കര്‍ണാടയിലെ ജനങ്ങളോട് അമുല്‍ പാല്‍ വാങ്ങരുതെന്ന് നിര്‍ദ്ദേശിക്കുമെന്ന് സിദ്ധരാമയ്യയുടെ വാഗ്ദാനം.

അമുല്‍ കമ്പനി അതിന്റെ നിലവിലെ ഉപഭോക്താക്കളില്‍ ഉറച്ചുനില്‍ക്കണം. കര്‍ണാടകയില്‍ കടന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമം. അമുല്‍ കര്‍ണാടകയിലേക്ക് എത്തുന്നതിനെ ശക്തമായി എതിര്‍ക്കും എന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമുല്‍ കര്‍ണാടക വിപണിയില്‍ പാലും തൈരും വിതരണം ചെയ്യുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് സിദ്ധാരാമയ്യയുടെ പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News