വിയര്‍ക്കുന്നുണ്ടോ…? അമിതമായി വിയര്‍ക്കുന്നവര്‍ അറിയാന്‍…

വിയര്‍ക്കുക എന്ന സ്വാഭാവികമായ ഒരു ശാരീരിക പ്രവര്‍ത്തനമാണ്. നമ്മള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ചൂടുള്ള കാലവസ്ഥയിലൊക്കെ വിയര്‍ക്കും. അധ്വാനിക്കുമ്പോള്‍ ശരീരത്തില്‍ ആന്തരിക താപനില ഉയരും, വ്യായാമം ചെയ്യുമ്പോഴും ഇങ്ങനെ തന്നെയാകും. അത്തരം സന്ദര്‍ഭത്തില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ ചര്‍മത്തിന് ഉപരിതലത്തേക്ക് വിയര്‍പ്പ് ഒഴുക്കുകയും ഇത് ബാഷ്പീകരിക്കുമ്പോള്‍ ശരീരം തണുക്കുകയും ശരീരത്തിന്റെ ആന്തരിക താപനില കുറയ്ക്കുകയും ചെയ്യും.

ALSO READ: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട്

എന്നാല്‍ അമിതമായി വിയര്‍ക്കുന്ന ഒരു അവസ്ഥ വന്നാലോ? അതിനെ ഹൈപ്പര്‍ഹൈഡ്രോസിസ് എന്നാണ് വിളിക്കുന്നത്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉത്കണ്ഠ, സമ്മര്‍ദം ഇവയെല്ലാം അമിതമായി വിയര്‍ക്കാന്‍ കാരണമാകും. തീര്‍ന്നില്ല അണുബാധ, ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയും അമിതമായി വിയര്‍ക്കാന്‍ കാരണമാകും.

ALSO READ: ഈഫല്‍ ടവറിന് മുന്നില്‍ മുണ്ടും മടക്കികുത്തി മെഡലുമായി ശ്രീജേഷ്; ചിത്രം വൈറല്‍

അമിതമായി വിയര്‍ക്കുന്നതിനെ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും താപനില നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു കാര്യമാണ് ധാരാളമായി വെള്ളം കുടിക്കുക എന്നത്. ഇത് ഒരു പരിധിവരെ ഈ അമിത വിയര്‍പ്പിനെ തടയും. അമിതമായ ശരീരഭാരമുണ്ടെങ്കില്‍ അതും അമിതവിയര്‍പ്പിനൊരു കാരണമാണ്. ശരീരത്തിന്റെ ആന്തരിക താപനില നിയന്ത്രിക്കാന്‍ ശരീരഭാരം വര്‍ധിക്കുന്നതോടെ ഇരട്ടി പ്രവര്‍ത്തനമാണ് വേണ്ടിവരുന്നത്. അതിനാല്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ ശ്രമിക്കണം. എരിവുള്ള ഭക്ഷണം, കഫീന്‍, മദ്യം എന്നിവ വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ഇവ നിയന്ത്രിക്കുന്നതും അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഉത്കണ്ഠ അമിതമായി വിയര്‍ക്കുന്നതിന് കാരണമാകും. ഇവ ഒഴിവാക്കാന്‍ യോഗ പോലുള്ള ടെക്നിക്കുകള്‍ പരിശീലിക്കാം.ഇതിനെല്ലാം പുറമേ അമിതമായുള്ള വിയര്‍പ്പ് ഒഴിവാക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആന്റിപെര്‍സ്പിറന്റുകള്‍ സ്വീകരിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News