കണ്‍മഷി എഴുതാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. കണ്ണില്‍ കണ്‍മഷി എഴുതുമ്പോള്‍ ലഭിക്കുന്ന ഭംഗിക്കൊപ്പം കോണ്‍ഫിഡന്‍സും അത്രയും പവര്‍ഫുള്ളാണ്. പക്ഷേ എന്തും ഒരു മറുവശമുണ്ടല്ലോ? മിക്കവാറും പേര്‍ സങ്കടപ്പെടുന്ന വിഷയമാണ് കണ്ണിന് താഴെയുള്ള കറുപ്പ്. ഈ പ്രശ്‌നം എത്ര മേക്കപ്പിട്ട് തീര്‍ക്കാന്‍ നോക്കിയാലും അത്ര പെട്ടെന്ന് അങ്ങ് മാറുകയുമില്ല. മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, അലര്‍ജി എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിളിന് കാരണമാകുമെങ്കിലും നമ്മള്‍ ഉപയോഗിക്കുന്ന കണ്‍മഷിക്കും അതില്‍ ചെറിയൊരു പങ്കുണ്ട്.
ALSO READ: കൃഷ്‌ണേന്ദുവിന് കണ്ണീരോടെ വിട നല്‍കി നാട്; വിങ്ങിപ്പൊട്ടി ഒരു നോക്ക് കാണാനെത്തിയവർ
എങ്ങനെയെന്ന് വിശദമാക്കാം. കണ്ണിന് മുകളിലും താഴെയുമൊക്കെയായി കണ്‍മഷിയെഴുത്ത് ഭംഗി വരുത്തുന്നവര്‍ മിക്കപ്പോഴും ഇവ മുഴുവനായി കഴുകി കളയാതെയാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഒന്നു ഓര്‍ത്ത് നോക്കെ കാര്യം ശരിയല്ലേ? രാത്രി ഉറങ്ങുന്നതിന് മുമ്പ് കണ്‍മഷി മുഴുവനായി കഴുകി കളഞ്ഞില്ലെങ്കില്‍ കണ്ണിനു ചുറ്റുമുള്ള കറുപ്പിന് പുറമേ പിഗ്മന്റേഷനും കാരണമാകും. ഏത് തരം മേക്ക്അപ്പ് ആയിക്കോട്ടെ അത് ഉപയോഗിച്ച് കഴിഞ്ഞാല്‍ ശരിയായി നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്. ഇല്ലെങ്കില്‍ അത് ബാധിക്കുക നമ്മുടെ ത്വക്കിനെയാകും.
ALSO READ: ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍
തീര്‍ന്നില്ല വളരെ നേര്‍ത്ത രോമമാണ് കണ്ണുകള്‍ക്ക് ചുറ്റും ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ തിരുമ്മുന്ന ശീലമുണ്ടെങ്കില്‍ കണ്‍മഷി കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തിലേക്ക് പടരാനും ക്രമേണ ഡാര്‍ക് സര്‍ക്കിള്‍ ഉണ്ടാവുകയും ചെയ്യും. കണ്‍പോളകളുടെയും ചര്‍മത്തിന്റെയും വീക്കമുള്ളവര്‍ കണ്‍മഷി ഉപയോഗിക്കുന്നതും ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാവാന്‍ കാരണമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here