ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്രയേല്‍ തീവ്രവാദ രാജ്യം; എം എ ബേബി

ഹമാസ് തീവ്രവാദ സംഘടനയെങ്കില്‍ ഇസ്രായേല്‍ തീവ്രവാദ രാജ്യമെന്നും ഇസ്രായേലിനെ പിന്തുണക്കുന്നു മോദി സര്‍ക്കാരിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും എം എ ബേബി. ഹമാസ് നടത്തിയത് പ്രത്യക്രമണമെന്നു പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പ്രതികരിച്ചു.

അതേസമയം, പാലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഏറ്റ്മുട്ടല്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയം നടപ്പക്കണമെന്നും പിബി ആവശ്യപ്പെട്ടു.. അതേ സമയം ഇസ്രായേലിനെ പിന്തുണക്കുന്ന മോദി സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമെന്നു സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പ്രതികരിച്ചു.

Also Read: ഇത് ക്യാന്‍സറിനുള്ള അത്ഭുത മരുന്നോ? ആറ് മാസം കൊണ്ട് ക്യാൻസര്‍ പൂർണമായി മാറി; അവകാശവാദവുമായി 42കാരി

വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ ഏറ്റുമുട്ടലിന് മുന്നേ ഈ വര്‍ഷം 40 കുട്ടികളടക്കം 248 പലസ്തീനികളുടെ ജീവനാണ് ഈ വര്‍ഷം മാത്രം നഷ്ടപ്പെട്ടതെന്നും ചൂണ്ടിക്കട്ടിയ സിപിഐഎം പോളിറ്റ് ബ്യൂറോ ഏറ്റുമുട്ടല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Also Read: ഇസ്രയേല്‍ – ഹമാസ് ഏറ്റുമുട്ടല്‍: എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

പാലസ്തീന്‍ ജനതയുടെ സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള അവകാശം നിയമാനുസൃതമായി ഐക്യരാഷ്ടരസഭ ഉറപ്പ് വരുത്തണമെന്നും ഇസ്രായേലി അനധികൃത കുടിയേറ്റങ്ങളും പലസ്തീന്‍ ഭൂമിയിലെ അധിനിവേശങ്ങളും പിന്‍വലിക്കുകയും, ദ്വിരാഷ്ട്ര പരിഹാരത്തിനായി യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം നടപ്പിലാക്കുകയും വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുസരിച്ചു കിഴക്കന്‍ ജറുസലേം പാലസ്തീന്‍ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും സിപിഐഎം പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News