ഹനുമാൻ കുരങ്ങ് കൂട്ടിൽ കയറിയില്ലെങ്കിൽ നാളെ മൃഗശാലയിൽ സന്ദർശകരെ അനുവദിക്കില്ല

Hanuman Monkey

ഹനുമാൻ കുരങ്ങ് രാത്രിയിലും കൂട്ടിൽ കയറിയില്ലെങ്കിൽ നാളെ മൃഗശാലയിൽ സന്ദർശകരെ അനുവദിക്കില്ല. കൂടുവിട്ട മൂന്ന് ഹനുമാൻ കുരങ്ങുകൾ ഇതുവരെ തിരിച്ചു കൂട്ടിൽ കയറിയില്ല. മനുഷ്യ സാന്നിധ്യം ഉണ്ടായാൽ കുരങ്ങ് തിരിച്ചെത്താൻ സാധ്യത കുറവാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നാളെ സന്ദർശകരെ ഒഴിവാക്കാൻ ധാരണ.

Also Read: സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി പരിച്ചുവിട്ടു

കൂടുവിട്ട മൂന്ന് ഹനുമാൻ കുരങ്ങുകളും രാത്രിയോടെ കൂട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇപ്പോഴും മൂന്നു കുരങ്ങുകൾ മൃഗശാല വളപ്പിലെ മരത്തിലാണ്. ഇടയ്ക്ക് താഴേക്ക് ഇറങ്ങിയ കുരങ്ങ് മനുഷ്യരെ കണ്ടതോടെ തിരിച്ചു കയറി. ഇതിനെ തുടർന്നാണ് നാളെ സന്ദർശകരെ ഒഴിവാക്കാൻ ആലോചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News