ടി വീണയ്ക്കെതിരെയുള്ള ആരോപണം: ‘തെറ്റ് പറ്റിയെങ്കിൽ മാപ്പ് പറയും’: മാത്യു കുഴൽനാടൻ

ടി വീണയുടെ എക്സാലോജിക് കമ്പനിക്കെതിരെ നടത്തിയ ആരോപണത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ മടിയില്ലെന്നാവർത്തിച്ച് മാത്യു കുഴൽനാടൻ. ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും താൻ മാപ്പ് പറയണോ വേണ്ടയോ എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

also read: ‘റിയൽ ലൈഫ് ബാഹുബലി’; ഭീമൻ മുതലയെ ചുമലിലേറ്റി യുവാവ്; അമ്പരന്ന് സോഷ്യൽ മീഡിയ

തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു, വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു. ധനവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തത ഉണ്ടോ എന്ന് കൂടുതൽ പരിശോധിക്കണമെന്നും മാത്യൂ കൂട്ടിച്ചേർത്തു. എന്നാൽ എ എ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കാൻ കുഴൽനാടൻ തയ്യാറായില്ല.
also read: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News