അൽ ഹിലാലിന് തിരിച്ചടി; മെസി ബാഴ്സയിലേക്കോ?

സൂപ്പർ താരം ലയണൽ മെസിയെ ക്ലബിലെത്തിക്കാനുള്ള അൽ ഹിലാലിന്‍റെ നീക്കത്തിന് വൻ തിരിച്ചടി. മെസിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ‘പാരീസിന് വിട ഹലോ ബാഴ്‌സലോണ! നമ്മുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കാനാകുന്നില്ല.’ എന്ന് മെസിയുടെ പങ്കാളിയായ ആന്റൊണെല്ല സമൂഹ മാധ്യമങങ്ങളിൽ പോസ്റ്റ് പങ്ക് വെച്ചതോടെ സൂപ്പർ താരം ലയണൽ മെസി തിരികെ ബാ‍ഴ്സോലോണയിലെത്തുമെന്ന പ്രതീക്ഷയിലാണ് താരത്തിന്‍റെ ആരാധകർ. ക‍ഴിഞ്ഞ ദിവസം ബാ‍ഴ്സ പ്രസിഡന്‍റ് ജുവാൻ ലാപ്പോർട്ടയുമായി കൂടിക്കാ‍ഴ്ച്ച നടത്തിയ ശേഷം താരം ബാ‍ഴ്സലേണയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നതായുള്ള താരത്തിന്‍റെ പിതാവും ഏജന്‍റുമായ ജോർജ് മെസി രംഗത്തെത്തിയിരുന്നു.

Also Read: നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

പിഎസ്ജി വിട്ട മെസിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു.മെസിക്കായി അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.താരത്തെ തിരികെയെത്തിക്കുന്നതിന് ലാലീഗ തന്നെ മുൻ കൈ എടുത്ത് ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേയിലെ തടസങ്ങൾ മറി കടക്കുന്നതിന് ബാ‍ഴ്സക്ക് വേണ്ട അനുമതി നൽകിയതായാണ് വിവരം. എങ്കിലും ബാഴ്‌സയില്‍ തിരികെയെത്തണമെങ്കിൽ മെസിക്ക് പ്രതിഫലം വെട്ടിചുരുക്കേണ്ടി വരും.

Also Read: നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം

ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാഴ്‌സയ്ക്കും മെസ്സിക്കും മുന്നില്‍ തടസ്സമായി നിന്നിരുന്നത്. ഇതനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും അളവിൽ കവിഞ്ഞ തുക ചിലവഴിക്കാനാവില്ല. 2021ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവാതെ വന്ന ഘട്ടത്തിലാണ് ബാര്‍സയ്ക്ക് മെസിയെ കൈവിടേണ്ടി വന്നത്.അതേ സമയം തന്നെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന അൽ ഹിലാലിനോട് കരാർ 2024 ലേക്ക് മാറ്റിവെക്കാനായി ലിയോണൽ മെസി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News