കെ മുരളീധരന് മറുപടി, ഉപതെരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ അൻവറിനെ കാണാൻ സതീശൻ പോകുമായിരുന്നോ? ; ബിനോയ് വിശ്വം

binoy viswam

ഉപതെരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കിൽ അൻവറിനെ കാണാൻ സതീശൻ പോകുമായിരുന്നോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസിലെ കെ മുരളീധരന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇടതുപക്ഷം.

ഇടതു പക്ഷം വോട്ട് വർധിപ്പിച്ച് ബിജെപിയെ സഹായിച്ചു എന്നു പറയുന്ന മുരളീധരൻ കോൺഗ്രസ്സ് വോട്ട് കുറച്ച് ബിജെപിയെ സഹായിച്ചില്ല എന്ന് പറയുന്നുമില്ല. കള്ളം പറയുന്നതിനും ഒരു മാന്യത വേണം.- ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കും: എ കെ ഷാനിബ്

അമേത്തിയിൽ രാഹുൽ ഗാന്ധി തോറ്റെങ്കിൽ വയനാട്ടിൽ പ്രിയങ്കയും തോൽക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആളും ആരവുമായി വന്നു, റോഡ് ഷോ കഴിഞ്ഞു എല്ലാവരും ടാറ്റാ ബൈബൈ പറഞ്ഞു പോയി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നോ രണ്ടോ തവണ കൂടി വന്നേക്കാം. കഴിഞ്ഞ ദിവസം കോൺഗ്രസ് റോഡ് ഷോയിൽ വയനാട്ടുകാർ കുറവായിരുന്നു.കോഴിക്കോട് നിന്നും കോയമ്പത്തൂരിൽ നിന്നും ആളുകളെ എത്തിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News