ബാങ്ക് അക്കൗണ്ട് ഉടമകൾ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് അക്കൗണ്ടുകളിൽ ഉള്ള മിനിമം ബാലൻസ് തുക. തുക പരിധിയിൽ കുറവാണ് അക്കൗണ്ടിലുള്ളതെങ്കിൽ ബാങ്ക് പിഴ ഈടാക്കും എന്നതാണ് ഇതിനുള്ള കാരണം. പിന്നീട് അക്കൗണ്ടിലേയ്ക്ക് എന്തെങ്കിലും കാര്യത്തിന് പണം നിക്ഷേപിക്കുമ്പോഴായിരിക്കും ബാങ്ക് ഈ പിഴ തുക ഈടാക്കുക. കൂടാതെ ഇഎംഐ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അധിക തുകയാണ് നഷ്ടമാകുന്നത്. എന്നാൽ ഇത്തരത്തിൽ സേവിംഗ് അക്കൗണ്ട് ഉടമകളിൽ നിന്ന് പിഴ ഈടാക്കാനാകില്ല എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്.
പിഴ ഈടാക്കേണ്ട വിധം :
സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് തന്നെ മിനിമം ബാലൻസിനെക്കുറിച്ചും അത് നിലനിർത്തിയില്ലെങ്കിൽ ഈടാക്കുന്ന പിഴയെക്കുറിച്ചും ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൃത്യമായ അവബോധം നൽകണമെന്നാണ് ആർബിഐ അറിയിക്കുന്നത്. നിശ്ചിത സമയപരിധിയ്ക്കുള്ളിൽ അക്കൗണ്ട് ഉടമ മിനിമം ബാലൻസ് വീണ്ടെടുത്തില്ലെങ്കിൽ, (അക്കൗണ്ടിലെ തുക മിനിമം ബാലൻസിലും കുറവായി കുറഞ്ഞത് ഒരു മാസത്തിനുള്ളിൽ) ഉടമയുടെ അറിവോടെ പിഴ തുക ഈടാക്കാവുന്നതാണ്. മിനിമം ബാലൻസ് പിഴ ഈടാക്കുകയാണെങ്കിൽ മറ്റേതെങ്കിലും മാർഗം മുഖേനെ അക്കൗണ്ട് ഉടമയെ അറിയിക്കണമെന്ന് ബാങ്കുകളോട് ആർബിഐ നിർദേശിക്കുന്നു. കൂടാതെ പിഴ ഈടാക്കി ബാലൻസ് നെഗറ്റീവാക്കരുതെന്നും നിർദേശിക്കുന്നുണ്ട്.
also read :ചന്ദ്രയാൻ_3 ലോഞ്ച്‌പാഡ് നിർമിച്ച ടെക്നീഷ്യന് ഇപ്പോൾ ജീവിതമാർഗം ഇഡ്ഡലി വില്പന
പെനാൽറ്റി തുക ഈടാക്കുന്നതിനായുള്ള നയം ബാങ്ക് ബോർഡിന് തീരുമാനിക്കാവുന്നതാണ്. ഇക്കാര്യത്തിൽ ആർബിഐ കൈകടത്തില്ലെങ്കിലും ഇങ്ങനെ ഈടാക്കുന്ന പിഴ, മിനിമം ബാലൻസ് നിലനിർത്തുന്നതിന് അക്കൗണ്ടിൽ എത്ര തുകയാണോ വേണ്ടത് അതിൽ കുറവുവരുത്തിയിട്ടുള്ള തുകയുമായി ആനുപാതികമായിരിക്കണം. അതായത് ബാങ്ക് നിശ്ചയിച്ചിട്ടുള്ള മിനിമം ബാലൻസ് തുകയും അക്കൗണ്ടിലുള്ള യഥാർത്ഥ തുകയുമായുള്ള വ്യത്യാസത്തിന് ആനുപാതികമായിരിക്കണം. ഇതിന് അനുയോജ്യമായ സ്ളാബ് ഘടന ബാങ്കിന് തിരഞ്ഞെടുക്കാം. കൂടാതെ പിഴയായി ഈടാക്കുന്ന നിരക്ക് ന്യായമായതും സേവനങ്ങൾക്കായി ബാങ്കിനുണ്ടാകുന്ന ശരാശരി ചിലവിന് ആനുപാതികവുമായിരിക്കണം.
also read :പ്രാങ്ക് കാര്യമായി; കാഴ്ചയില്ലാത്ത അമ്മയ്ക്കും സഹോദരങ്ങൾക്കും മുൻപാകെ 13കാരന് ദാരുണാന്ത്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here