പാർട്ടി പ്രസിഡൻ്റ് പറഞ്ഞാൽ മന്ത്രി സ്ഥാനത്തു നിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കും; എ കെ ശശീന്ദ്രൻ

പാർട്ടി പ്രസിഡൻ്റ് പറഞ്ഞാൽ മന്ത്രി സ്ഥാനത്തു നിന്നും ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തോമസ് കെ തോമസിനെതിരായ ആരോപണത്തിൽ പാർട്ടി കൂട്ടായ ചർച്ച നടത്തുമെന്നും  ആൻ്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റമുണ്ടെങ്കിൽ അക്കാര്യത്തിൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. പാർട്ടി തീരുമാനങ്ങളോ, നിർദ്ദേശങ്ങളോ ലംഘിക്കുന്ന ഒരാളായി താൻ ഉണ്ടാകില്ല. ഈ ഘട്ടത്തിൽ വ്യക്തിപരമായി പുതിയ അഭിപ്രായം പറയാൻ ഇല്ലെന്നും എൽഡിഎഫിൽ തർക്കമുള്ളതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ALSO READ: കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല; കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതർക്കെതിരെ കെ സുധാകരൻ്റെ ഭീഷണി

കോഴ ആരോപണത്തിലെ അന്വേഷണം സംബന്ധിച്ചുള്ള തീരുമാനം പാർട്ടി ആലോചിച് തീരുമാനിക്കും. തോമസ് കെ. തോമസ് പാർട്ടിയിലെ മുതിർന്ന നേതാവാണെന്നും ആൻ്റണി രാജുവിൻ്റെ വ്യക്തിത്വം സംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നത് അനുചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News