എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും; ടി പി രാമകൃഷ്ണൻ

എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് സർക്കാർ. തെറ്റ് ചെയ്താൽ നടപടി ഉണ്ടാകുമെന്നും ടി. പി. രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല, മത- നിരപേക്ഷ നിലപാടാണ് മുന്നണിക്കെന്നും വർഗീയ നിലപാടുകൾക്ക് വേണ്ടി നടക്കുന്ന ശ്രമങ്ങളെ ഇടതുമുന്നണി എന്നും എതിർത്തിട്ടുണ്ടെന്നും വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല; ബുക്കിംഗ് ഇല്ലാതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കും’: മന്ത്രി വി എൻ വാസവൻ

ജി. സുധാകരൻ്റെ പ്രസ്താവനയിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. എൻസിപിയിലെ പ്രശ്നം പരിഹരിക്കേണ്ടത് എൻസിപിയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാറ്റം ഇടതുമുന്നണിയുടെ മുന്നിൽ ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News