‘വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും’: പി കെ കുഞ്ഞാലിക്കുട്ടി

വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. നേരത്തെ തീരുമാനിച്ചത് ആണതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ലീഗ് രാജ്യസഭ സീറ്റില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:സുല്‍ത്താന്‍ ബത്തേരിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 4 പേര്‍ക്ക് പരിക്ക്

അഭിഭാഷകന്‍ ഹാരീസ് ബീരാന് രാജ്യസഭ സീറ്റ് നല്‍കുമോ എന്ന ചോദ്യത്തോട് ‘തങ്ങളുടെ’ തീരുമാനമാണതെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ബിജെപി നയങ്ങളോട് പൂര്‍ണ യോജിപ്പുള്ള പാര്‍ട്ടികള്‍ അല്ല സഖ്യത്തിലുള്ളത്. അടുത്ത എന്‍ഡിഎ സര്‍ക്കാരിന് ദൃഢതയുണ്ടാവില്ല. വയനാട്ടില്‍ ആര് മത്സരിച്ചാലും ‘പാട്ടുംപാടി’ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News