ആവശ്യമായത്ര ആയുധ ശേഖരം പക്കലുണ്ട്.വേണ്ടി വന്നാൽ ഉപയോഗിക്കാൻ മടിക്കില്ലെന്നറിയിച്ച് വ്ളാദ്മിർ പുടിൻ

അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ ഉപയോഗപ്പെടുത്താൻ യുക്രൈൻ തീരുമാനിക്കുകയാണെങ്കിൽ അതെ നാണയത്തിൽ തിരിച്ചടിക്കാൻ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും ഉണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ.ഞായറാഴ്ച നടന്ന അഭിമുഖത്തിലാണ് യുക്രൈൻ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുകയാണെങ്കിൽ തിരിച്ചും അവ തന്നെ പ്രയോഗിക്കാൻ റഷ്യ മടിക്കില്ലെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയത്.

also read :ആവശ്യമായത്ര ആയുധ ശേഖരം പക്കലുണ്ട്.വേണ്ടി വന്നാൽ ഉപയോഗിക്കാൻ മടിക്കില്ലെന്നറിയിച്ച് വ്ളാദ്മിർ പുടിൻ

യുക്രൈന് അമേരിക്ക യുദ്ധോപകരണങ്ങളുടെ സഹായം നല്കിയതിനെക്കുറിച്ച് പുടിന്റെ ആദ്യ പ്രതികരണം തങ്ങൾ ഇത് വരെ യുക്രൈന് നേരെ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചിട്ടില്ല എന്നതായിരുന്നു. ‘ഞങ്ങൾ ഇത് വരെ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചിട്ടില്ല , എന്തെന്നാൽ അതിന്റെ ആവശ്യം ഇത് വരെ വന്നിട്ടില്ല ‘ എന്നാണ് അദ്ദേഹം പറഞ്ഞത് . എന്നാൽ അസോസിയേറ്റഡ് പ്രസ്സും , മറ്റ് നിരവധി മനുഷ്യാവകാശ സംഘടനകളും മറിച്ച് സാക്ഷ്യപ്പെടുത്തുന്നു .യുക്രൈൻ -റഷ്യ യുദ്ധത്തിൽ ഇരു രാജ്യങ്ങളും ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇവർ ഡോക്യൂമെൻറ് ചെയ്തിട്ടുണ്ട്.

also read:ശക്തമായ കാറ്റിനും മഴക്കും സാധ്യത; കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

അന്തരീക്ഷത്തിൽ വച്ച് പൊട്ടി ചിതറി നിരവധി കുഞ്ഞു കുഞ്ഞു ബോംബ്‌ലെറ്റുകളാവുന്ന തരം ബോംബുകളാണ് ക്ലസ്റ്റർ ബോംബുകൾ. ലിത്വാനിയയിൽ നടന്ന നാറ്റോ യോഗത്തിനു ശേഷം അമേരിക്ക യുക്രൈന് ക്ലസ്റ്റർ ബോംബുകൾ യുദ്ധസഹായമായി നൽകിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News